ദുബൈ: സുസ്ഥിര കാര്ഷികോല്പന്നങ്ങളുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ മലേഷ്യയുടെ പ്ലാന്റേഷൻ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കമ്മോഡിറ്റീസ് മന്ത്രാലയത്തിന്റെ (എം.പി.ഐ.സി) നേതൃത്വത്തിൽ എക്സ്പോയിലെ മലേഷ്യൻ പവലിയനിൽ പ്രദർശനം നടത്തി. സുസ്ഥിര കാര്ഷികോല്പന്ന മേഖലയിലേക്കുള്ള മലേഷ്യയുടെ യാത്ര, പരിശ്രമങ്ങള്‍, സംരംഭങ്ങള്‍ എന്നിവ എക്സ്പോയുടെ പ്ലാറ്റിനം പ്രീമിയര്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ മലേഷ്യ പവലിയനിൽ പ്രദര്‍ശിപ്പിച്ചു.
ഇതിന്റെ ഭാഗമായി മലേഷ്യൻ തോട്ട വ്യവസായ-ഉല്പന്ന മന്ത്രി ദത്തൂക് ഹാജ സുറൈദ കമറുദ്ദീന് ഉൾപ്പെട്ട സംഘം എക്സ്പോയിൽ സന്ദർശനം നടത്തി.
മലേഷ്യയുടെ പ്രധാന സാമ്പത്തിക ചാലകങ്ങളിലൊന്നാണ് കാര്ഷികോല്പന്ന മേഖല. എക്സ്പോയില്‍ മലേഷ്യ പവലിയന് സംഘടിപ്പിക്കുന്ന തീമാറ്റിക് വീക് ട്രേഡ് ആന്‍ഡ് ബിസിനസ് പ്രോഗ്രാമുകളുടെ ഭാഗമായാണ് കാർഷികോൽപന്ന വാരം ആചരിക്കുന്നത്.
തടി മേഖലയില്‍ നിന്നുള്ള മൂന്നും കെനാഫ് മേഖലയില്‍നിന്നുള്ള ഒന്നുമടക്കം നാലു ധാരണപത്രങ്ങള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പു വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.