ദുബൈ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ മണിക്കടവ് നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ മണിക്കടവ് അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
ഖിസൈസിലെ ദേ സ്വാഗത് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടത്തിയ ആഘോഷം ദുബൈ സെൻറ് മേരീസ് പള്ളി വികാരി ഫാദർ വർഗീസ് കോഴിപ്പാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് കാനാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജു മുതുപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് അഗസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കോഓഡിനേറ്റർ ജോജിത്ത് തുരുത്തേൽ സ്വാഗതവും ബേബി കുന്നേൽ നന്ദിയും പറഞ്ഞു.
ക്രിസ്മസ് കരോൾ, കരോൾ ഗാന മത്സരം, സിനിമാറ്റിക് ഡാൻസ്, ഹാൻസൻ മാർക്കോസിന്റെ നേതൃത്വത്തിലുള്ള ഗാനമേള തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി. അനിൽ, ജിന്റോ, ജോജിത്ത്, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.