ഷാർജ:ഉത്തരാധുനിക മലയാള കവികളിൽ, കവിതയിലൂടെ കഥ പറയുന്ന ശൈലിക്കുടമയായ മനോജ് കുറൂർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 40ാം പതിപ്പിലെത്തുന്നു. മൂന്നാം ദിവസം വൈകീട്ട് 7.15 മുതൽ 8.15 വരെ ഇൻറലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ, കാൽപനിക കൃതികളുടെ രൂപം, സൗന്ദര്യം, നിർമിതി എന്നിവയെക്കുറിച്ചും വസ്തുതകളെ ഭാവനാത്മകമായ കവിതയാക്കി കുറുക്കി എഴുതുമ്പോൾ സ്വീകരിക്കാവുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും എഴുത്തുകാരനും താള വിദ്വാനുമായ മനോജ് കുറൂർ സംസാരിക്കും.
ആദ്യത്തെ കവിതാസമാഹാരമായ 'ഉത്തമപുരുഷൻ കഥപറയുമ്പോൾ' തുടങ്ങി, നിറപ്പകിട്ടുള്ള നൃത്തസംഗീതം വരെയുള്ള (സംഗീത പഠനം) കൃതികൾ വൈവിധ്യങ്ങൾ നിറഞ്ഞവയാണ്. മനോജ് കുറൂരിെൻറ നിരവധി കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. പടിഞ്ഞാറൻ ക്ലാസിക്കൽ സംഗീതം, ക്ലാസിക്കൽ കലകൾ, ജനപ്രിയ സംഗീതം, നാടോടിക്കലകൾ, സിനിമ, സാഹിത്യം, സൈബർ സംസ്കാരം എന്നീ വിഷയങ്ങളിലായി അമ്പതോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിൽ നായികക്ക് വേണ്ടി എഴുതിയ മൂന്ന് രംഗങ്ങളുള്ള ആട്ടക്കഥയും അതിലെ മൂന്ന് പദങ്ങളും രചിച്ചത് മനോജാണ്. താളസംബന്ധമായ വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഗവേഷണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.