ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യമായൊരുക്കിയ മാപ്പിളപ്പാട്ട് പവലിയൻ മാപ്പിള കലാ സാഹിത്യ സന്ദർശകരുടെ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ കൃതികൾ, ടി. ഉബൈദിന്റെ സമ്പൂർണ കൃതികൾ, ഫൈസൽ എളേറ്റിലും നസ്റുദ്ദീൻ മണ്ണാർക്കാടും ചേർന്ന് തയാറാക്കിയ വിളയിൽ ഫസീലയുടെ ജീവചരിത്രകൃതിയായ ‘മൈലാഞ്ചിക്കൊമ്പ്’, സി.എൻ. അഹമ്മദ് മൗലവി, കെ.കെ. അബ്ദുൽ കരീം എന്നിവരുടെ രചനയായ ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’, കർബല ഖിസപ്പാട്ട്, ഫൈസൽ എളേറ്റിൽ രചിച്ച ‘പാടിത്തീർത്ത ജീവിതം’, വി.എം. കുട്ടിയുടെ നിരവധി പുസ്തകങ്ങൾ തുടങ്ങി നിരവധി കൃതികൾ ഇവിടെ ലഭ്യമാണ്.
മാപ്പിളപ്പാട്ടിലെ അപൂർവങ്ങളായ കൃതികൾ പ്രവാസികളായ മാപ്പിളപ്പാട്ട് സ്നേഹികൾക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാൾ ഒരുക്കിയത്. മേളയിൽ ഏറ്റവും കൂടുതൽ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്ന സ്റ്റാളുകളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞ ഈ ഉദ്യമത്തിന് ഫൈസൽ എളേറ്റിൽ, ഷമീർ ഷെർവാനി എന്നിവരാണ് മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.