ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പേരിൽ നടത്തി വരുന്ന രണ്ടാമത് ഒട്ടകഒാട്ട മത്സരം സമാപനത്തോടടുക്കവെ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻറർ ഒരുക്കിയ നാഷനൽ ഡേ കാമൽ മാരത്തോൺ ശ്രദ്ധേയമായി.
അൽ മർമൂമിലെ ദുബൈ കാമൽ റേസിങ് ക്ലബിലെ സ്മാർട്ട് റേസിങ് ട്രാക്കിൽ നടന്ന മാരത്തോൺ ഇമറാത്തി സമൂഹത്തിൽ ഒട്ടകങ്ങൾക്കുള്ള സ്ഥാനം ഉയർത്തിപ്പിടിക്കുവാനും യുവജനങ്ങൾക്കിടയിൽ പരമ്പരാഗത കായിക വിനോദങ്ങളിലെ താൽപര്യം കൂടുതൽ ശക്തമാക്കുവാനും വഴിയൊരുക്കും വിധമാണ് ക്രമീകരിച്ചത്.
22 കിലോമീറ്റർ നീണ്ട മത്സരത്തിൽ പരമ്പരാഗത വസ്ത്രങ്ങളും സുരക്ഷാ സംവിധാനങ്ങളും ചേർത്ത് ധരിച്ച 83 പേരാണ് അണിനിരന്നത്.
മിയാസ് എന്ന ഒട്ടകത്തെ പായിച്ച അഹ്മദ് ഗുലാം അല്ലാഹ് നൂഹ് അൽ ബലൂഷി 21 മിനിറ്റ് 52 സെക്കറ്റ് സമയത്തിൽ ലക്ഷ്യം കണ്ടു. ഒന്നര ലക്ഷം ദിർഹവും സുവർണ വാളുമാണ് ഒന്നാം സമ്മാനമായി നൽകിയത്.
ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻറർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂഖ്, ദുബൈ കാമൽ റേസിങ് ക്ലബ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി സഇൗദ് ബിൻ സുറൂദ് എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെ
യ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.