അബൂദബി: എൻവയൺമെൻറ് ഫ്രൻഡ്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി മാരത്തണിന് അബൂദബി മസ്ദർ സിറ്റി വെള്ളിയാഴ്ച ആതിഥ്യം വഹിക്കും. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, നിശ്ചയദാർഢ്യ വ്യക്തികൾ എന്നിവർക്കായുള്ള മൂന്ന് കിലോമീറ്റർ ഒാപൺ ഒാട്ടമത്സരമാണിത്. ഇൗ മാസം അവസാനം യു.എ.ഇയിൽ നടക്കുന്ന മിന മേഖല സ്പെഷൽ ഒളിമ്പിക്സിെൻറ ഭാഗമായി നടക്കുന്ന മാരത്തണിലേക്ക് പ്രവേശനം സൗജന്യമാണ്.
സ്കൂൾ, സർവകലാശാല വിദ്യാർഥികൾക്കും സാമൂഹിക സംഘടന അംഗങ്ങൾക്കും സർക്കാർ-സ്വകാര്യ മേഖല ജീവനക്കാർക്കും മാരത്തണിൽ പെങ്കടുക്കാമെന്ന് എൻവയൺമെൻറ് ഫ്രൻഡ്സ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം അലി മുഹമ്മദ് അറിയിച്ചു. ഉച്ചക്ക് 3.30ന് ഖലീഫ സിറ്റി-എയുടെ സമീപത്തെ മസ്ദർ സിറ്റി അഞ്ചാം േഗറ്റിൽനിന്നാണ് മാരത്തൺ ആരംഭിക്കുക.
മസ്ദർ പാർക്കിൽ മത്സരം സമാപിക്കും. മസ്ദർ പാർക്കിലെ എട്ട് ഒൗട്ട്ലെറ്റുകളിൽ ലഘുഭക്ഷണവും ശീതള പാനീയങ്ങളും ലഭ്യമാക്കും. മത്സരത്തിൽ പെങ്കടുക്കുന്ന എല്ലാവർക്കും എൻവയൺമെൻറ് ഫ്രൻഡ്സ് സൊസൈറ്റി സൗജന്യ ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അബൂദബി കോഒാപ്. മിന സായിദിൽനിന്ന് മസ്ദർ സിറ്റിയിലേക്ക് ഉച്ചക്ക് രണ്ടിന് ബസുകൾ പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.