മലയാളി ആർട്​സ്​ ആന്‍ഡ് സ്പോർട്​സ്​ കള്‍ചറല്‍ സെൻറർ (മാസ്​ക) മെംബേഴ്​സ്​ മീറ്റ് 

മാസ്​ക മെംബേഴ്​സ്​ മീറ്റ് നടത്തി

അജ്​മാൻ: കലാകായിക കൂട്ടായ്​മയായ മലയാളി ആർട്​സ്​ ആന്‍ഡ് സ്പോർട്​സ്​ കള്‍ചറല്‍ സെൻറർ (മാസ്​ക) പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മെംബേഴ്​സ്​ മീറ്റ് നടത്തി.

അജ്​മാനിലെ റിയല്‍ സെൻറർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ്​​ ഇ.പി. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്​തു. മാസ്​ക ചെയർമാന്‍ ബിബി ജോണ്‍ അധ്യക്ഷതവഹിച്ചു.

സത്താർ മാമ്പ്ര സ്വാഗതം പറഞ്ഞു. യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡൻറ്​ അബു​​ൈലസ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മാസ്​ക അംഗങ്ങളുടെ മക്കളെ ആദരിച്ചു.

മെഹർജാന്‍ സൂപ്പർ സിക്​സ്​ എന്ന പേരില്‍ മാപ്പിളപ്പാട്ട് മഹോത്സവവും സംഘടിപ്പിച്ചു. യു.എ.ഇയില്‍ പുതുതായി രൂപവത്​കരിച്ച 'കട്ടന്‍ചായ'എന്ന മ്യൂസിക് ബാന്‍ഡി​െൻറ ലോഗോ പ്രകാശനം മാസ്​ക ചെയർമാന്‍ നിർവഹിച്ചു. ബാന്‍ഡിൻെറ ആദ്യ പരിപാടിയും മെംബേഴ്​സ്​ മീറ്റില്‍ അവതരിപ്പിച്ചു. നിഷാദ് തിരുമലയാണ്​ ബാന്‍ഡ് കോഓഡിനേറ്റർ. 200ഓളം പേർ പങ്കെടുത്തു. മാസ്​ക വളൻറിയർ സിറു സിറാജ് നന്ദി പറഞ്ഞു.

Tags:    
News Summary - Masca members held a meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.