ക്രൂ​സ്​ ക​ൺ​ട്രോ​ൾ ന​ഷ്ട​മാ​യ വാ​ഹ​നം പൊ​ലീ​സ്​ നി​യ​ന്ത്രി​ക്കു​ന്നു

ക്രൂ​സ്​ ക​ൺ​ട്രോ​ൾ ന​ഷ്ട​മാ​യി; യു​വാ​വി​നെ ര​ക്ഷി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്

അ​ബൂ​ദ​ബി: കാ​റി​ന്റെ ക്രൂ​സ്​ ക​ൺ​ട്രോ​ൾ ത​ക​രാ​റി​ലാ​യി ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യ യു​വാ​വി​നെ ര​ക്ഷി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്. ശ​ഹാ​മ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

യു​വാ​വി​നെ ര​ക്ഷി​ക്കു​ന്ന വി​ഡി​യോ അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ നാ​സ​ർ അ​ൽ സ​ഈ​ദി പു​റ​ത്തു​വി​ട്ടു. ക്രൂ​സ്​ ക​ൺ​ട്രോ​ൾ ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ എ​ങ്ങ​നെ​യാ​ണ് വാ​ഹ​നം നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി വേ​​ഗ​ത്തി​ൽ പോ​യി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്റെ ഡ്രൈ​വ​ർ പൊ​ലീ​സി​നെ വി​ളി​ച്ച് സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സ് ഈ ​കാ​ർ ക​ണ്ടെ​ത്തി ഇ​തി​നു മു​ന്നി​ൽ പൊ​ലീ​സ്​ വാ​ഹ​നം ഓ​ടി​ച്ച്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്സി​ല​റേ​റ്റ​ർ ഉ​പ​യോ​​ഗി​ക്കാ​തെ വേ​​ഗ​ത തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഡ്രൈ​വ​റെ സ​ഹാ​യി​ക്കു​ന്ന വാ​ഹ​ന​ത്തി​ലെ ഇ​ല​ക്ട്രി​ക് സം​വി​ധാ​ന​മാ​ണ് ക്രൂ​സ്​ ക​ൺ​ട്രോ​ൾ. ‍

ഡ്രൈ​വ​ർ ക്രൂ​സ്​ ക​ൺ​ട്രോ​ളി​ൽ സ്പീ​ഡ് തി​ര​ഞ്ഞെ​ടു​ത്താ​ൽ പി​ന്നീ​ട് ആ​ക്സി​ല​റേ​റ്റ​റി​ൽ കാ​ൽ​വെ​ക്കേ​ണ്ട​തി​ല്ല. ഡ്രൈ​വി​ങ്ങി​നി​ടെ ക്രൂ​സ്​ ക​ൺ​ട്രോ​ൾ ത​ക​രാ​റി​ലാ​യാ​ൽ പ​രി​ഭ്രാ​ന്ത​രാ​വ​രു​തെ​ന്ന്​ പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു. പ​രി​ഭ്രാ​ന്ത​രാ​യാ​ൽ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക​യും ഇ​ത് കൂ​ടു​ത​ൽ അ​പ​ക​ടം വ​രു​ത്തു​ക​യും ചെ​യ്യും.

പ​തി​യെ ബ്രേ​ക്ക് കൊ​ടു​ത്ത് വാ​ഹ​ന​ത്തി​ന്റെ വേ​​ഗ​ത കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ്​ ചെ​യ്യേ​ണ്ട​ത്. ഡ്രൈ​വ​ർ ഹ​സാ​ഡ് ലൈ​റ്റു​ക​ൾ തെ​ളി​ച്ച്​ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ഇ​തി​ലൂ​ടെ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കു​ക​യും വേ​ണം. ക്രൂ​സ്​ ക​ൺ​ട്രോ​ൾ നീ​ക്കാ​ൻ ശ്ര​മി​ക്കു​ക, ഡ്രൈ​വി​ങ് മോ​ഡി​ലേ​ക്ക് മാ​റ്റു​ക, വാ​ഹ​നം നി​ർ​ത്താ​ൻ സു​ര​ക്ഷി​ത​മാ​യ ഇ​ടം നോ​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ എ​ൻ​ജി​ൻ നി​ർ​ത്തു​ക എ​ന്നി​ങ്ങ​നെ വി​വി​ധ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ പൊ​ലീ​സി​നെ വി​ളി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്.

Tags:    
News Summary - Lost cruise control- Abu Dhabi police rescued the young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.