പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ശൈ​ഖ്​ ഹം​ദാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്നു

ശൈ​ഖ്​ ഹം​ദാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ചു

അ​ബൂ​ദ​ബി: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം മ​ന്ത്രി​സ​ഭാം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ചു.

മ​ന്ത്രാ​ല​യ​ത്തി​ലെ​യും യു.​എ.​ഇ സാ​യു​ധ സേ​ന​യി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തി​യ സം​രം​ഭ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മും ചേ​ർ​ന്ന് സ്ഥാ​പി​ച്ച മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

യൂ​നി​യ​നെ​യും അ​തി​ന്‍റെ ഐ​ക്യ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​ത് പ​വി​ത്ര​മാ​യ ക​ട​മ​യാ​ണ്. ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യ എ​ല്ലാ സം​ഭാ​വ​ന​ക​ൾ​ക്കും നാം ​വ​ലി​യ ന​ന്ദി​യു​ള്ള​വ​രാ​ണ് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശൈ​ഖ്​ ഹം​ദാ​നെ യു.​എ.​ഇ പ്ര​തി​രോ​ധ കാ​ര്യ സ​ഹ​മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് അ​ൽ മ​സ്‌​റൂ​യി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി, റി​മോ​ട്ട് വ​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ​സ്​ വ​കു​പ്പ്​ സ​ഹ​മ​ന്ത്രി ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ, യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ല​ഫ്. ജ​ന​റ​ൽ ഇ​സ്സ ബി​ൻ അ​ബ്​​ലാ​ൻ അ​ൽ മ​സ്റൂ​യി തു​ട​ങ്ങി​യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ​യും യു.​എ.​ഇ സാ​യു​ധ സേ​ന​യി​ലെ​യും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ച്ച​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​ധാ​ന സം​രം​ഭ​ങ്ങ​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന രീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ച് ശൈ​ഖ്​ ഹം​ദാ​ന്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി.

Tags:    
News Summary - Sheikh Hamdan visited the Ministry of Defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.