ദുബൈ: അബൂദബിയിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ട വിമാനം മസ്കത്തിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക കാരണങ്ങളാലാണ് ഇൻഡിഗോ വിമാനം മസ്കത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് കമ്പനി വക്താവിനെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
6ഇ 1406 നമ്പർ വിമാനമാണ് മസ്കത്തിൽ ഇറങ്ങിയത്. ആവശ്യമായ അറ്റകുറ്റപ്പണികൾക്കുശേഷം വിമാനം ഓപറേഷൻ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് മസ്കത്തിൽ ഹോട്ടൽ താമസവും യാത്രക്ക് ബദൽ ക്രമീകരണങ്ങളും ചെയ്തുവരുന്നതായും കമ്പനി അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.