ഷാർജ: മീഡിയവൺ ‘സ്റ്റാർഷെഫ്’ രണ്ടാം സീസൺ മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി നസീബയാണ് സ്റ്റാർഷെഫായി തെരഞ്ഞെടുക്കപ്പെട്ടത്. ഷാർജ സഫാരി മാളിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ 5000 ദിർഹമാണ് ഒന്നാം സമ്മാനമായി നൽകിയത്. കാസർകോട് സ്വദേശി ഫസീല ഉസ്മാനാണ് രണ്ടാം സ്ഥാനം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദീപക് ശരത്ത് മൂന്നാം സ്ഥാനം നേടി. ഇവർക്ക് യഥാക്രമം 3000 ദിർഹത്തിന്റെയും 2000 ദിർഹത്തിന്റെയും കാഷ് പ്രൈസ് സമ്മാനിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച ജൂനിയർ ഷെഫ് മത്സരത്തിൽ കോഴിക്കോട് സ്വദേശി അഹമ്മദ് യസാൻ ഒന്നാമതെത്തി. മലപ്പുറം സ്വദേശി നഷ്വ രണ്ടാം സ്ഥാനവും സയാൻ അബ്ദുൽ കരീം മൂന്നാം സ്ഥാനവും സ്വന്തമാക്കി.
പാചകരംഗത്തെ കൂട്ടുകെട്ടുകൾക്കായി സംഘടിപ്പിച്ച ടേസ്റ്റി സ്ക്വാഡ് മത്സരത്തിൽ അബൂദബിയിൽനിന്നെത്തിയ ജൻസീർ, ജസീല, മജിനാസ്, ഫിറോസ് എന്നിവരുടെ ക്രിയേറ്റിവ് ഷെഫ്സ് എന്ന ടീം ഒന്നാം സ്ഥാനം നേടി. ഷമീമ, രഹ്ന, കമറു, ഫാത്തിമ എന്നിവരുടെ ടീമിനാണ് രണ്ടാം സ്ഥാനം. ബബിത, സജിത, ഫാത്തിമ സഫാരി, ഫസ്ന എന്നിവരുടെ ടീം മൂന്നാം സ്ഥാനം നേടി. മാസ്റ്റർ ഷെഫുമാരായ ഷെഫ് പിള്ള, ഫൈസൽ ബഷീർ, ഫജീദ ആഷിക്, ഷെഫ് ബാബുജി, ബീഗം ഷാഹിന എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായി എത്തി. മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവാബ് അലി, മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ, മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ്, നെല്ലറ ഫുഡ് സി.ഇ.ഒ ഫസലുറഹ്മാൻ, ഹോട്ട്പാക്ക് ഡി.ജി.എം മുഹമ്മദ് റാഫി, കോസ്മോ ട്രാവൽസ് മാർക്കറ്റിങ് മാനേജർ നദ മുഹമ്മദ്, ആയുഷ് കെയർ സി.ഇ.ഒ മുഹമ്മദ് ഷമാസ്, ഗോർമറ്റ് ഫുഡ്സ് ജനറൽ മാനേജർ അഫ്സൽ ബഷീർ തുടങ്ങിയവർ പുരസ്കാരങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.