ഷാർജ: ഏറ്റവും പുതിയ മെഡ് കെയർ ആശുപത്രിയുടെ ഉദ്ഘാടനം ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലീം ബിൻ സുൽത്താൻ ആൽ ഖാസിമിയും സന്നിഹിതനായിരുന്നു. ഷാർജ കിങ് ഫൈസൽ റോഡിൽ അല് ഖാസിമിയ പ്രദേശത്താണ് ആസ്റ്റർ ഗ്രൂപ്പിെൻറ ഉപരിവിഭാഗത്തിനുള്ള ആശുപത്രിയായ മെഡ്കെയർ സ്ഥിതി ചെയ്യുന്നത്.
ചികിത്സാ രംഗത്തെ പുതുചലനങ്ങളെക്കുറിച്ചും ആശുപത്രിയിൽ ലഭ്യമായ അത്യാധുനിക ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോ അവതരണവുമുണ്ടായിരുന്നു. എന്നും ആതുരസേവനരംഗത്ത് പുതിയൊരു സ്ഥാനം കൈയ്യെത്തിപ്പിടിക്കാന് ആഗ്രഹിക്കുന്ന ബ്രാൻഡാണ് മെഡ്കെയറെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ: ആസാദ് മൂപ്പൻ പറഞ്ഞു. ഷാർജയിൽ മികച്ച ചികിത്സാ സൗകര്യം കൊണ്ടുവരികയും ആരോഗ്യ ടൂറിസത്തിൽ എമിേററ്റിന് ഇടം നൽകുകയുമാണ് പുതിയ ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതാദ്യമായി രോഗികൾക്ക് സ്വന്തം വീട്ടിലിരുന്നും ഡോക്ടറുടെ പരിചരണവും ശ്രദ്ധയും ലഭ്യമാകുന്ന പ്രത്യേക സംവിധാനവും പുതിയ ആശുപത്രിയിലുണ്ട്. ‘എസ്ത്തിഷറാത്തി’ എന്ന് പേരിട്ട ഈ ടെലി മെഡിസിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗികൾക്ക് ഫോളോ അപ്പ് ഡോക്ടർ കൺസൾേട്ടഷൻ ലഭ്യമാക്കുകയാണ് ആശുപത്രി ചെയ്യുന്നത്. വീട്ടിലിരുന്ന് സൗകര്യപ്രദവും അനായാസവുമായ രീതിയിൽ രോഗികള്ക്ക് ഡോക്ടറുടെ നിര്ദ്ദേശങ്ങൾ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. ശസ്ത്രക്രിയക്കുശേഷം വീട്ടിലെത്തി വിശ്രമിക്കുന്ന രോഗികൾക്ക് വീഡിയോ കോണ്ഫൻസിങ്ങിലൂടെ ഈ സംവിധാനത്തിന്റെ പ്രയോജനം ലഭ്യമാണ്.
ലോകോത്തര നിലവാരവും അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ 120 കിടക്കകളുളള ആശുപത്രി ഷാർജ കിരീടാവകാശിയും ഉപഭരണാധികാരും സന്ദർശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും 20 വ്യത്യസ്ത സ്പെഷ്യലൈസ്ഡ് വിഭാഗവുമുണ്ട്. വിദഗ്ധ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും നീണ്ട നിരയാണ് നിയമതരായിരിക്കുന്നത്. ഷാർജ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സൂരിയും ആസ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ അലിഷ മൂപ്പനും ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എം. മോതാസ് അൽ ജമ്മലും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.