ദുബൈ: മരുന്നുകള്‍ രോഗികളിലുണ്ടാക്കുന്ന ദോഷഫലം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അബൂദബി ആരോഗ്യ അതോറിറ്റി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി. മരുന്നുകള്‍ നിരീക്ഷിക്കുന്ന ഫാര്‍മകോ വിജിലന്‍സ് പദ്ധതിയുടെ ഭാഗമായാണ് അതോറിറ്റിയുടെ നിര്‍ദേശം.വിവിധ മരുന്നുകള്‍ രോഗികളിലുണ്ടാക്കുന്ന ദോഷഫലം നിരീക്ഷിക്കാനും മരുന്ന് ഉപയോഗത്തിലൂടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറക്കാനുമാണ് ഹെല്‍ത്ത് അതോറിറ്റി അബൂദബി (ഹാദ്)യുടെ പുതിയ നിര്‍ദേശം. മരുന്നുകള്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത പാർശ്വഫലം, മരുന്നുകളുടെ ദുരുപയോഗം, അമിത അളവിലെ മരുന്നുപയോഗം, രണ്ടുതരം മരുന്നുകള്‍ സൃഷ്ടിക്കുന്ന റിയാക്ഷനുകള്‍, മരുന്നുകള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കുക തുടങ്ങിയ എല്ലാ കേസുകളും ആശുപത്രി ഹാദിന് റിപ്പോര്‍ട്ട് ചെയ്തിരിക്കണം.
കഴിഞ്ഞവര്‍ഷം മരുന്നുകളുടെ ദോഷഫലം സംബന്ധിച്ച് 616 കേസുകള്‍ അബൂദബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തെറ്റായ മരുന്ന് പ്രയോഗം സംബന്ധിച്ച് 1,102 രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്സുമാര്‍ എന്നിവരാണ് മരുന്നുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറിയത്. ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അതോറിറ്റി ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തിയതായും ഹാദ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.