അബൂദബി: മാനിെൻറ മറുപിള്ളയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഒൗഷധമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘പഥ്യാഹാര’ത്തിനെതിരെ യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അമിത രക്തസമ്മർദം, പ്രമേഹം, ലൈംഗിക പ്രശ്നങ്ങൾ എന്നിവ സുഖപ്പെടുമെന്ന് അവകാശപ്പെട്ടാണ് ഇൗ ഉൽപന്നം പ്രചരിപ്പിക്കുന്നത്. 1395 ദിർഹത്തിന് വിൽക്കപ്പെടുന്ന ഇൗ ന്യൂസിലൻഡ് ഉൽപന്നം ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പ്രകാരം ഇതിെൻറ ചേരുവകൾ അശാസ്ത്രീയമാണെന്നും മന്ത്രാലയത്തിലെ ചികിത്സ-ലൈസൻസ് മേഖല അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ ആൽ അമീരി പറഞ്ഞു. മനുഷ്യ ചികിത്സക്ക് മൃഗങ്ങളുടെ മറുപിള്ള ഉപയോഗിക്കുന്നത് അധാർമികമാണ്. ഇത് മനുഷ്യോപയോഗത്തിന് യോജിച്ചതാണോ എന്നറിയാൻ കൂടുതൽ പഠനം ആവശ്യമാണ്. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്ഥിരീകരണമില്ലാത്ത വിവരങ്ങൾ ഫോറങ്ങളിലും ഗ്രൂപ്പുകളിൽ പങ്കുവെക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.