അബൂദബി: ആറ് വ്യാജ ഒൗഷധ ഉൽപന്നങ്ങൾ ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ടൊറേൻറാ, എക്സറെക്ട്, ഇസഡ് ഡെയ്ലി, ബിഗ് ആൻഡ് ഹാർഡ്, കമ്മോർ, മങ്കി ബിസിനസ് എന്നീ പേരുകളിലുള്ള ഉൽപന്നങ്ങളെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയത്. യു.എസ്. ഭക്ഷ്യ^ഒൗഷധ അഡ്മിനിസ്ട്രേഷെൻറ മുന്നറിയിപ്പിനെ തുടർന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം ഇൗ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ജനങ്ങളെ ആഹ്വാനംചെയ്തത്. പോഷകാഹാര കുറവ് നികത്തൽ, പുരുഷ ലൈംഗികത ഉത്തേജിപ്പിക്കൽ തുടങ്ങിയവക്കുള്ളതെന്ന വ്യാജേനയാണ് ഇവ വിപണിയിലെത്തുന്നത്.
ഇൗ ഉൽപന്നങ്ങളിൽ ചേർത്തിട്ടുള്ള ചില പദാർഥങ്ങൾ അപകടകരമായതിനാൽ നിർമാതാക്കൾ വ്യക്താക്കുന്നില്ല. ഇവ ഉപയോഗിച്ചാൽ രക്തസമ്മർദം അതിയായി കുറയുമെന്നും പ്രമേഹ രോഗികൾക്കും ഹൃദ്രോഗികൾക്കും വലിയ അപകടമാണെന്നും മന്ത്രാലയം അറിയിച്ചു. പൊണ്ണത്തടിയുള്ളവരും നൈട്രേറ്റ് അടങ്ങിയ ഒൗഷധങ്ങൾ കഴിക്കുന്നവരും ഇൗ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.