ഷാ​ർ​ജ കെ.​എം.​സി.​സി നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെം​ബ​ർ​ഷി​പ്‌ കാ​മ്പ​യി​ൻ

മെം​ബ​ർ​ഷി​പ്‌ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം പു​രോ​ഗ​മി​ക്കു​ന്ന സി.​എ​ച്ച് സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ കെ.​എം.​സി.​സി നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി മെം​ബ​ർ​ഷി​പ്‌ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

ഷാ​ർ​ജ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഖാ​ദ​ർ ച​ക്ക​ന​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ എ​ന്നും മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത് സി.​എ​ച്ച് സെ​ന്‍റ​റു​ക​ളാ​ണെ​ന്ന് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ്‌ നെ​ന്മാ​റ മെം​ബ​ർ​ഷി​പ്‌ സ്വീ​ക​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. നി​യാ​സ് പ​ടു​വി​ങ്ങ​ൽ, മു​ഹ​മ്മ​ദ്‌ സി​ദ്ദീ​ഖ് എ​ന്നി​വ​ർ​ക്ക് ക​ബീ​ർ മെം​ബ​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു.

ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ ഏ​റാ​മ​ല വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ കാ​ദ​ർ​മോ​ൻ പു​തു​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ചാ​ഴൂ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

ജി​ല്ല ട്ര​ഷ​റ​ർ മു​ഹ്സി​ൻ നാ​ട്ടി​ക, ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ വ​ഹാ​ബ് ചേ​ർ​പ്പ്, ദു​ബൈ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ മ​ന​യ​ത്ത്, അ​ഡ്വ. സ​ന്തോ​ഷ്‌ നാ​യ​ർ, മ​റ്റു മ​ണ്ഡ​ലം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ന​സ​റു​ദ്ദീ​ൻ ഗു​രു​വാ​യൂ​ർ, ഷി​യാ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ, ന​ജീ​ബ് കൈ​പ്പ​മം​ഗ​ലം, വ​നി​ത വി​ങ്​ തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി ഹ​സീ​ന റ​ഫീ​ഖ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

നൗ​ഫ​ർ പു​തു​ശ്ശേ​രി, ശി​ഹാ​ബ് ക​ട​വി​ൽ, ശ​രീ​ഫ് നാ​ട്ടി​ക, ഷെ​ജി​ല അ​ബ്ദു​ൽ വ​ഹാ​ബ്, ഫ​സീ​ല കാ​ദ​ർ​മോ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി.​എ​ച്ച് സെ​ന്‍റ​ർ മ​ണ്ഡ​ലം കോ​ഓ​ഡി​നേ​റ്റ​ർ ഇ​ക്ബാ​ൽ മു​റ്റി​ച്ചൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ന് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്​ മൊ​യ്നു​ദ്ദീ​ൻ വ​ല​പ്പാ​ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Membership campaign was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.