അബൂദബി: പശ്ചിമേഷ്യയിലെ റെയിൽവേയുടെ ഭാവി ചർച്ചചെയ്യുന്ന ദ്വിദിന മിഡിലീസ്റ്റ് റെയിൽ സമ്മേളനം അടുത്ത ചൊവ്വാഴ്ച അബൂദബിയിൽ ആരംഭിക്കും.
ഇരുന്നൂറോളം പ്രഭാഷകരും 250 പ്രദർശകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ആറായിരത്തോളം സന്ദർശകരെത്തും. പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും വലിയ ഗതാഗത രംഗത്തെ സമ്മേളനമായ മിഡിൽഈസ്റ്റ് റെയിൽ സമ്മേളനത്തിന് യു.എ.ഇ ദേശീയ റെയിൽവേ ശൃംഖല വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഇത്തിഹാദ് റെയിലാണ് ആതിഥ്യം വഹിക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിൽ റെയിൽ മേഖലയിൽ ഇമാറാത്ത് കൈവരിച്ച നേട്ടങ്ങളും സമ്മേളനത്തിൽ ചർച്ചയാവും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് ഒരുമണിക്കൂറിൽ യാത്ര സാധ്യമാക്കുന്ന ട്രെയിൻ സർവിസിനെക്കുറിച്ച കൂടുതൽ വിവരങ്ങൾ ഇത്തിഹാദ് റെയിൽ സമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. യാത്രാ തീവണ്ടികളുടെ ചിത്രങ്ങൾ ജനുവരിയിൽ ഇത്തിഹാദ് റെയിൽ പുറത്തുവിട്ടിരുന്നു. എന്നാൽ, സർവിസ് എന്നുമുതൽ തുടങ്ങുമെന്ന് അധികൃതർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
യു.എ.ഇയുടെ പടിഞ്ഞാറ് അൽ സിലയിൽ നിന്ന് വടക്കെ അറ്റത്തെ ഫുജൈറയിലേക്ക് രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഇത് സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.