അ​ബൂ​ദ​ബി ഐ​ഡെ​ക്‌​സ് 2021ൽ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സൈ​നി​ക വാ​ഹ​നം

ഐ​ഡെ​ക്‌​സി​ലേ​ക്ക് സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും: പ്ര​തി​രോ​ധ എ​ക്​​സി​ബി​ഷ​ൻ നാ​ളെ തു​ട​ങ്ങും


ടി.​എ. അ​ബ്​​ദു​ൽ സ​മ​ദ്

അ​ബൂ​ദ​ബി: നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സെൻറ​റി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന 15ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​മാ​യ ഐ​ഡെ​ക്‌​സി​ൽ പ്ര​തി​രോ​ധ, സു​ര​ക്ഷ, സാ​ങ്കേ​തി​ക വ്യ​വ​സാ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ക​മ്പ​നി​ക​ൾ ഏ​റ്റ​വും നൂ​ത​ന​മാ​യ സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും പോ​ർ​വി​മാ​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ നേ​രി​ൽ ക​ണ്ട​റി​യാ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​മാ​താ​ക്ക​ൾ, വി​ദ​ഗ്ധ​ർ, എ​ക്‌​സി​ബി​റ്റ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ചെ​യ്യാ​നും പ്ര​ദ​ർ​ശ​നം അ​വ​സ​ര​മൊ​രു​ക്കും.

ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ, വി​ദൂ​ര​മാ​യി പൈ​ല​റ്റ്​ ചെ​യ്യാ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ, ആ​ളി​ല്ലാ ഡ്രോ​ണു​ക​ൾ, വി​വി​ധ മൊ​ബൈ​ൽ പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ൾ, ആ​യു​ധ സി​മു​ലേ​റ്റ​റു​ക​ൾ, വി​ദൂ​ര ആ​യു​ധ സ്​​റ്റേ​ഷ​നു​ക​ൾ, പോ​ർ വി​മാ​ന​ങ്ങ​ൾ, വി​വി​ധ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കു​ള്ള കോം​ബാ​റ്റ് വാ​ഹ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള തോ​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും പു​തി​യ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, റ​ഡാ​റു​ക​ൾ, ബോം​ബു​ക​ൾ, പീ​ര​ങ്കി, വെ​ടി​മ​രു​ന്ന്, രാ​ത്രി കാ​ഴ്ച ന​ൽ​കു​ന്ന ഗോ​ഗ​ലു​ക​ൾ, സൈ​നി​ക വ​സ്ത്ര മാ​തൃ​ക​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു.

യു.​എ.​ഇ​യി​ലെ ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​ര​നാ​യ അ​ൽ ജു​സൂ​ർ ക​മ്പ​നി റേ​ത​യോ​ൺ എ​മി​റേ​റ്റ്‌​സ്, റേ​ത​യോ​ൺ ഇ​ൻ​റ​ലി​ജ​ൻ​സ് ആ​ൻ​ഡ് സ്പേ​സ് എ​ന്നി​വ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ചു. ക​ര​യി​ലും ക​ട​ലി​ലും സ​ഞ്ച​രി​ക്കാ​വു​ന്ന ക​വ​ചി​ത വാ​ഹ​നം എ​ഡ്ജ് ഗ്രൂ​പ്പി​െൻറ പ​വ​ലി​യ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

Tags:    
News Summary - Military Equipment and Vehicles to IDEXC: Immunization Ex The citation will start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.