യു.എ.ഇ സൈനികന്​ യെമനിൽ വീരമൃത്യു

അബൂദബി: യെമനിൽ നിയമവാഴ്​ചയും നിയമാനുസൃത സർക്കാറും പുനസ്​ഥാപിക്കാൻ സൗദി ​അറേബ്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അറബ്​ സഖ്യസേനയുടെ ഭാഗമായിരുന്ന യു.എ.ഇ സൈനികൻ ഹസ്സൻ അബ്​ദുല്ല മുഹമ്മദ്​ ആൽ ബശീർ രക്​തസാക്ഷിയായതായി യു.എ.ഇ സായുധസേന ആസ്​ഥാനത്തുനിന്ന്​ അറിയിച്ചു. സൈനിക​​െൻറ കുടുംബത്തെയും ബന്ധുക്കളെയും അനുശോചനമറിയിക്കുന്നതായും അദ്ദേഹത്തി​​െൻറ ആത്​മാവിന്​ നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നതായും അധികൃതർ പറഞ്ഞു.

Tags:    
News Summary - military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.