അബൂദബി: തലസ്ഥാന നഗരിയിലെ പെറ്റ് ഷോപ്പുകളിൽ മൃഗങ്ങളുടെയും പക്ഷികളുടെയും ക്ഷേമവ ും സുരക്ഷയും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അബൂദബി മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ പരിശോധന നടത്തി. അബൂദബി നഗത്തിൽ മിന പെറ്റ് മാർക്കറ്റിലെ കടകളിലാ യിരുന്നു ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ പരിശോധന നട ത്തിയത്. കടകളിലെ മോശം അവസ്ഥ ഇല്ലാതാക്കുന്നതിന് അബൂദബി എമിറേറ്റിലെ എല്ലാ വളർത്തു മൃഗ കടകളിലും മിന്നൽ സന്ദർശനങ്ങളാണ് ഉദ്യോഗസ്ഥർ നടത്തിയത്.
വിൽപനക്കായുള്ള പൂച്ച, പട്ടി, പാമ്പ്, പക്ഷികൾ എന്നിവയുടെ സുരക്ഷിതത്വത്തിന് പ്രാമുഖ്യം നൽകിയാണ് പരിശോധന. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള വ്യാപാര സ്ഥാപനത്തിനും സംഘടനകൾക്കും 10,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗമുള്ള മൃഗത്തെയോ പക്ഷികളെയോ അറിഞ്ഞുകൊണ്ട് വിൽപന നടത്തിയാൽ 3000 ദിർഹം വരെ പിഴ ഈടാക്കും. വിറ്റുപോകാത്ത വളർത്തുപക്ഷികളെയും ജന്തുക്കളെയും തെരുവിൽ ഉപേക്ഷിച്ചാൽ 2000 ദിർഹം പിഴ ഈടാക്കും.
വളർത്തുമൃഗങ്ങളെ പോറ്റുന്ന എല്ലാ ഉടമസ്ഥരും പരിചരണ ചുമതലയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ജനങ്ങളുടെ സഹകരണമാണ് പ്രധാനമെന്ന് അബൂദബി മുനിസിപ്പാലിറ്റി പൊതുസുരക്ഷാ വിഭാഗം മേധാവി ഡോ. സയീദ് അൽ റുമൈതി പറഞ്ഞു. വളർത്തുമൃഗത്തെ സ്വന്തമാക്കുന്നവരിൽ ഇതു സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിൽ അബൂദബി മുനിസിപ്പാലിറ്റി എപ്പോഴും ശ്രദ്ധ പുലർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വളർത്തു മൃഗങ്ങളെ വിൽപനക്കായി വെച്ചിരിക്കുന്ന കടകളിൽ മുനിസിപ്പാലിറ്റി നിഷ്കർക്കുന്ന സുരക്ഷിതത്വം ഉറപ്പാക്കുന്നതോെടാപ്പം അതിെൻറ പ്രാധാന്യം വിശദീകരിക്കുന്നതിനുമാണ് കാമ്പയിൻ നടത്തുന്നത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് യു.എ.ഇ നിയമപ്രകാരം ശിക്ഷാർഹമാണ്. അബൂദബി മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷം വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശത്തിനും അവയുടെ ആരോഗ്യ സംരക്ഷണത്തിനുമായി പുതിയ നടപടികൾ ആവിഷ്കരിച്ചിരുന്നു. വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും പൂച്ച, നായ്ക്കൾ എന്നിവക്കും പ്രത്യേക പെർമിറ്റ് ആവശ്യമാണ്. പുതിയ നിയമ പ്രകാരം വളർത്തുമൃഗങ്ങളെ വളർത്തുന്ന കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം മൃഗങ്ങളുടെയും പക്ഷികളുടെയും വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കലും നിർബന്ധമാണ്.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത പെറ്റ് ഷോപ്പ് ഉടമകൾക്ക് 1000 ദിർഹം പിഴ ഈടാക്കുമെന്ന് ഇൻസ്പെക്ടർമാർ വ്യക്തമാക്കി. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പെറ്റ് ഷോപ്പുകളുടെ പരിസരത്ത് മുതിർന്നവർക്കൊപ്പമല്ലാതെ കണ്ടാൽ 3000 ദിർഹം പിഴ നൽകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.