ദുബൈ: എമിറേറ്റിൽ സംഭവിക്കുന്ന ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ 'ദുബൈനൗ' ആപ്പിൽ സൗകര്യമൊരുക്കി അധികൃതർ. ആപ്ലിക്കേഷന്റെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സർവിസസ് വിഭാഗത്തിലാണ് ഇതിനായി പുതിയ സേവനം ചേർത്തിരിക്കുന്നത്.
ഡിജിറ്റൽ ദുബൈയും ദുബൈ പൊലീസും സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ദുബൈയിലെ സുപ്രധാന സേവനങ്ങൾക്കുള്ള സമഗ്ര ഏകജാലക ആപ്ലിക്കേഷൻ എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ദുബൈ വികസിപ്പിച്ചതാണ് 'ദുബൈനൗ' ആപ്ലിക്കേഷൻ. ഇതിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനും സൗകര്യമൊരുക്കിയത്.
ചെറിയ ട്രാഫിക് അപകടങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാൻ കഴിയും. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതുവരെ കാത്തിരിക്കുന്നതും സ്റ്റേഷനിൽ പോകുന്നതും ഒഴിവാക്കാൻ സാധിക്കും. ലളിതവും വേഗത്തിലുള്ളതുമായ ഒരു നടപടിക്രമമാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന്റെ സന്തോഷവും ക്ഷേമവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ആപ്ലിക്കേഷൻ ഏറെ മുന്നേറ്റങ്ങൾ കൈവരിച്ചതായി സ്മാർട് ദുബൈ ഗവൺമെന്റ് എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ മതാർ അൽ ഹിമീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.