ദുബൈ: മിസ് യൂനിവേഴ്സ് മത്സരത്തിന് യു.എ.ഇ ആദ്യമായി ആതിഥ്യം വഹിക്കുന്നു. ദുബൈ അൽ ഹബ്തൂർ സിറ്റിയിലെ ലാ പെർലെയിലായിരിക്കും മത്സരമെന്ന് സംഘാടകരായ മിസ് യൂനിവേഴ്സ് ഓർഗനൈസേഷനും യുഗെൻ ഇവൻറ്സും അറിയിച്ചു. നവംബർ ഏഴിനാണ് ഫൈനൽ.
മത്സരത്തിനായുള്ള അപേക്ഷ സ്വീകരിക്കലും കാസ്റ്റിങും ഇന്നലെ തുടങ്ങി. missuniverseuae.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. യു.എ.ഇയിൽ നിന്നുള്ള 18നും 28നും ഇടയിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷകർ ഒക്ടോബർ 15ന് അൽഹബ്തൂർ പാലസ് ഹോട്ടലിൽ നടക്കുന്ന കാസ്റ്റിങിൽ പങ്കെടുക്കണം. 30 പേരെ 20ന് പ്രഖ്യാപിക്കും.
ഫൈനലിന് മുന്നോടിയായി ഇവർക്ക് വിവിധ മത്സരങ്ങൾ ഉണ്ടാകും. ഫോട്ടോഷൂട്ട്, റൺവേ ചലഞ്ച്, കൊമേഴ്സ്യൽ ഷൂട്ട്, പാനൽ ഇൻറർവ്യൂ തുടങ്ങിയവ ഒക്ടോബർ 20നും 30നും ഇടയിൽ നടക്കും. നവംബർ ഏഴിന് നടക്കുന്ന ഫൈനലിൽ വിജയിക്കുന്നയാൾക്ക് ഡിസംബറിൽ ഇസ്രയേലിൽ നടക്കുന്ന മിസ് യൂനിവേഴ്സിെൻറ ഇൻറർനാഷനൽ മത്സരത്തിൽ പങ്കെടുക്കാം.
ലോകത്തിലെ ഏറ്റവും വലിയ സന്ദര്യ മത്സരമാണ് മിസ് യൂനിവേഴ്സ്. 50 കോടിയിലേറെ പ്രേക്ഷകർ ഇതിനുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം. കഴിഞ്ഞ എഡിഷൻ യു.എസിലെ േഫ്ലാറിഡയിലാണ് നടന്നത്. മെക്സിക്കോയുടെ ആന്ദ്രെ മെസയാണ് നിലവിലെ വിശ്വസുന്ദരി. 74 രാജ്യങ്ങളിലുള്ളവരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.