ദുബൈ: യു.എ.ഇ സർക്കാറിെൻറ കാരുണ്യത്താൽ നീട്ടിക്കിട്ടിയ വിസ കാലാവധിയും പൊതുമാപ്പും അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതീക്ഷയറ്റ ഒരുപറ്റം പ്രവാസികൾകൂടി ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കും. മനുഷ്യപ്പറ്റിെൻറ അടയാളമായ സഹൃദയരുടെ സഹായത്തോടെ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന സൗജന്യ വിമാന ദൗത്യമായ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലാണ് ഇവർക്ക് നാട്ടിലേക്കുള്ള വഴിയൊരുക്കുന്നത്. ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽനിന്ന് ൈഫ്ല ദുബൈയുടെ രണ്ട് വിമാനങ്ങളിലായാണ് ഇവർ യാത്ര തിരിക്കുന്നത്. രാവിലെ ഒമ്പതിന് കണ്ണൂരിലേക്കുള്ള വിമാനവും ഉച്ചക്ക് 12.30ന് കൊച്ചിയിലേക്കുള്ള വിമാനവും പറന്നുയരും.
വിസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ നീട്ടിനൽകിയ കാലാവധി ഈ മാസം പത്തിന് അവസാനിക്കുകയാണ്. ഇതിനുശേഷം യു.എ.ഇയിൽ തുടരണമെങ്കിൽ 1500-2000 ദിർഹം മുടക്കി പുതിയ സന്ദർശക വിസ എടുക്കേണ്ട അവസ്ഥയിലായിരുന്നു ഇവർ. ഒരു മാസത്തെ സന്ദർശക വിസയിലെത്തിയ ശേഷം ലോക്ഡൗണിൽ കുടുങ്ങി മടക്കയാത്ര മുടങ്ങിയ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഇക്കൂട്ടത്തിലുണ്ട്. ടിക്കറ്റെടുക്കാൻ പോലും പണമില്ലാതെ വലഞ്ഞ ഇവരെ ഉടൻ നാട്ടിലെത്തിക്കാനാണ് 'മിഷൻ വിങ്സ് ഓഫ് കംപാഷെൻറ'രണ്ടാം ഘട്ടം തുടങ്ങിയത്. ഇതിെൻറ ആദ്യപടിയായി 25ന് 50 യാത്രക്കാരെ കോഴിക്കോട്ട് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലേക്കും കൊച്ചിയിലേക്കും മിഷൻ വിമാനം പറക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള മുന്നൂറോളം പേർ ഉൾപ്പെടെ ആയിരത്തോളം പേർ ഇതിനകം മിഷെൻറ ചിറകിലേറി നാട്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.