ദുബൈ: തിരൂർ പുറത്തൂരിലെ മുട്ടനൂർ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) വാർഷിക കുടുംബ സംഗമവും യു.എ.ഇ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു.
യു.എ.ഇയിൽ അര നൂറ്റാണ്ട് പിന്നിട്ട എം.എം.ജെ.സിയുടെ സ്ഥാപകാംഗം എൻ.പി. ഇബ്രാഹിം ബാപ്പു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. യാസിർ അധ്യക്ഷത വഹിച്ചു. പ്രവാസത്തിൽ 25 വർഷം പൂർത്തിയാക്കിയ എം.എം.ജെ.സി അംഗങ്ങളായ എൻ.പി. ഫൈസൽ ബിൻ അഹമ്മദ്, അഷ്റഫ് സത്യേക്കൽ, എൻ. നാസർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വഖഫ് പദ്ധതിയെക്കുറിച്ച ചർച്ചക്ക് രക്ഷാധികാരി സി.പി. കുഞ്ഞിമൂസ നേതൃത്വം നൽകി.
പോണ്ടത്ത് ഉണ്ണി, ഒമാൻ കമ്മിറ്റി ട്രഷറർ എം. ശംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. സെക്രട്ടറി എൻ.പി. ഫൈസൽ ജമാൽ സ്വാഗതവും സി.പി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. സി.കെ. മുർഷിദ് ഖിറാഅത്ത് നടത്തി. മഹല്ല് പരിധിയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധാനംചെയ്ത് നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി മുട്ടനൂരിനെ പരാജയപ്പെടുത്തി റോയൽ സെവൻസ് കുറുമ്പടി ജേതാക്കളായി. കമ്പവലി, പെനാൽറ്റി ഷൂട്ടൗട്ട്, ചിത്രരചന, കളറിങ്, ലെമൺ റെയ്സ്, സ്നാക്സ് റെസിപ്പി തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ എൻ.പി. ഇബ്രാഹിം ബാപ്പു, കെ.വി. ഖലീൽ ശംസുദ്ദീൻ, കെ.പി. ഫൈസൽ തുടങ്ങിയവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.