ദുബൈ: യു.എ.ഇ സർക്കാരിെൻറ ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും ദുബൈയിലെത്തി. വിസ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച അദ്ദേഹം മെഡിക്കൽ പൂർത്തിയാക്കും. ദുബൈ അൽ നഹ്ദ മെഡിക്കൽ സെൻററിലാണ് മെഡിക്കൽ പരിശോധന. തിങ്കളാഴ്ച അബൂദബിയിലെത്തി ഇരുവരും ഗോൾഡൻ വിസ സ്വീകരിക്കും.
കലാരംഗത്തെ സംഭാവന പരിഗണിച്ചാണ് യു.എ.ഇ സർക്കാർ പത്ത് വർഷത്തെ ഗോൾഡൻ വിസ ഇരുവർക്കും അനുവദിച്ചത്. മലയാളത്തിൽ നിന്ന് ആദ്യമായാണ് സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ആദരം ഏറ്റുവാങ്ങുന്നതിനായി മമ്മൂട്ടി വ്യാഴാഴ്ച തന്നെ ദുബൈയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.