ഷാർജ: ഷാർജയിൽ ഈ വർഷം 384 ഇലക്ട്രിക് മോപ്പഡുകൾ അധികൃതർ കണ്ടുകെട്ടി. സുരക്ഷാനിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. റൈഡർമാർ സുരക്ഷാനിയമങ്ങൾ പാലിക്കണമെന്നും ഹെൽമറ്റ് ധരിക്കണമെന്നും ലെഫ്. കേണൽ അൽ നഖ്ബി പറഞ്ഞു. ഫ്ലൂറസൻറ് ജാക്കറ്റുകൾ ധരിക്കുകയും മുന്നിലും പിന്നിലും മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുകയും ബ്രേക്കുകൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ, ലൈസൻസില്ലാത്ത ബൈക്കുകൾ ഓടിക്കുക, അനുവദിക്കാത്ത സ്ഥലങ്ങളിൽ സവാരി ചെയ്യുക, സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുക തുടങ്ങിയ കുറ്റങ്ങൾക്ക് 1863 ഇലക്ട്രിക് സ്കൂട്ടറുകൾ, മോപ്പഡുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.