ദുബൈ: ലോകം ഏറ്റെടുത്ത മഹാമേള ഒരു മാസം പിന്നിടുേമ്പാൾ മേള സന്ദർശിക്കാനെത്തിയത് 23.5 ലക്ഷം പേർ. സംഘാടകർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്ദർശകരിൽ 17 ശതമാനവും വിദേശത്തുനിന്ന് എത്തിയവരാണ്.
28 ശതമാനവും 18 വയസിൽ താഴെയുള്ളവരായിരുന്നു. കൂടുതൽ വിദ്യാർഥികൾ ഇവിടേക്ക് എത്തി എന്നതിെൻറ തെളിവാണിത്. വരും ദിവസങ്ങളിൽ എക്സ്പോ സ്കൂൾ േപ്രാഗ്രാം സജീവമാകുന്നതോടെ വിദ്യാർഥികളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, ജർമനി, ഫ്രാൻസ്, സൗദി, യു.കെ എന്നിവിടങ്ങളിലെ സന്ദർശകരാണ് ഏറെയും. ഒന്നിൽ കൂടുതൽ തവണ സന്ദർശിച്ചവർ നിരവധിയാണ്. 53 ശതമാനവും സീസൺ പാസാണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ശതമാനം പേരാണ് വൺ ഡേ ടിക്കറ്റിൽ എത്തിയത്. 27 ശതമാനം പേരും ഒന്നിൽ കൂടുതൽ തവണ എക്സ്പോയിലെത്തി.
ആർ.ടി.എയുടെ പൊതുഗതാഗത സൗകര്യവും നിരവധി പേരാണ് ഉപയോഗിച്ചത്. 1938 സർക്കാർ പ്രതിനിധികൾ എത്തി. പ്രസിഡൻറുമാർ, പ്രധാനമന്ത്രിമാർ, മന്ത്രിമാർ, സർക്കാർ പ്രധിനിധികൾ, സംസ്ഥാനങ്ങളുടെ തലവൻമാർ തുടങ്ങിയവർ ഇതിൽ ഉൾപെടുന്നു. 192 രാജ്യങ്ങളുടെയും പവലിയനുകൾ ഉള്ള ആദ്യ എക്സ്പോയാണിത്. അതിനാൽ, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സൗദി പവലിയനിൽ മാത്രം അഞ്ച് ലക്ഷം പേർ എത്തി. 5610 ഔദ്യോഗിക പരിപാടികൾ ഇതിനകം നടന്നു. അതേസമയം, വിർച്വലായി എക്സ്പോ സന്ദർശിച്ചത് 1.28 കോടി ജനങ്ങളാണ്. ആദ്യ മാസം വിറ്റഴിഞ്ഞത് 6.96 ലക്ഷം എക്സ്പോ പാസ്പോർട്ടാണ്. അമർ ദിയാബ്, ഖദിം അൽ സാഹിർ, സമി യൂസുഫ് തുടങ്ങിയവരുടെ പരിപാടി വീക്ഷിക്കാൻ നിരവധി േപർ എത്തി.
നവംബർ -ഡിസംബർ മാസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ ദേശീയ ദിനവും നിരവധി അവധി ദിവസങ്ങളും എത്തുേമ്പാൾ സന്ദർശകരുടെ എണ്ണം കുതിച്ചുയരും. ചൂട് കുറയുന്നതും തണുപ്പ് തുടങ്ങുന്നതും സന്ദർശകരുെട എണ്ണം വർധിപ്പിക്കാൻ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.