അജ്മാൻ: ഈ മാസം അവസാനത്തോടെ കൂടുതൽ യാത്രാ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻപുരി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അജ്മാൻ ഇന്ത്യൻ അസോസിയേഷനിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
യു.എ.ഇ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നുണ്ട്. നിരവധി ഇന്ത്യക്കാർ എത്തിക്കഴിഞ്ഞു. റസിഡൻറ് വിസ കാലാവധി കഴിഞ്ഞവർക്ക് മടങ്ങിവരുന്നതിനുള്ള സൗകര്യം ദുബൈക്ക് പുറമെ മറ്റ് എമിറേറ്റുകളും ഏർപെടുത്തുമെന്ന പ്രതീക്ഷയിലാണ്. യു.എ.ഇ അധികൃതർ ഇക്കാര്യത്തിൽ ആവശ്യമായ സഹകരണവും പിന്തുണയും നൽകുന്നുണ്ട്.
നാട്ടിലെത്തിയ എല്ലാ താഴിലാളികൾക്കും വൈകാതെ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിചേർത്തു.അംഗീകൃത റിക്രൂട്ട്മെൻറ് ഏജൻസികളെ മാത്രം ആശ്രയിച്ചാൽ തൊഴിൽ തട്ടിപ്പിൽനിന്ന് രക്ഷപെടാം.ജോബ് ഓഫർ വെരിഫിക്കേഷന് പി.ബി.എസ്.കെ സംവിധാനം കോൺസുലേറ്റ് ഏർപെടുത്തിയിട്ടുണ്ട്.
ഇത് ഉപയോഗപ്പെടുത്തണം. യു.എ.ഇയിലെ ഇന്ത്യക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറവാണ്. 33 ലക്ഷം ഇന്ത്യക്കാരാണ് ഈ രാജ്യത്തുള്ളത്. ഇതിൽ 24 ലക്ഷവും ജോലിക്കാരാണ്. ഇവരിൽ കുറച്ച്പേർ മാത്രമാണ് തൊഴിൽ തട്ടിപ്പിന് ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.