ദുബൈ: ഒാരോ റമദാനിലും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കുമായി ഒരുക്കുന്ന സമൂഹ ഇഫ്താർ പരിപാടികളിൽ വലിയ പങ്കുവഹിക്കാറുണ്ട് ദുബൈ കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റിയുടെ അംഗീകാരമുള്ള സന്നദ്ധ സംഘടനയായ മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്). ആരോഗ്യ സുരക്ഷ കാരണങ്ങളാൽ സമൂഹ ഇഫ്താറുകൾ ഇല്ലാതിരുന്ന ഇൗ റമദാനിലും പക്ഷേ എം.എസ്.എസും അതിെൻറ വളൻറിയർമാരും സേവനപ്രവർത്തനങ്ങളുടെ പതിവ് തെറ്റിച്ചില്ല. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ച 10 മില്യൺ ഭക്ഷണ പദ്ധതിയിൽ സജീവ പങ്കാളിത്തമുണ്ടായിരുന്നു സംഘടനക്ക്.
ഗുണഭോക്താക്കളുടെ വിവരശേഖരണവും തരംതിരിക്കലും കൃത്യമായി നിർവഹിച്ച എം.എസ്.എസ് ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകാനും മുന്നിലുണ്ടായിരുന്നു. യു.എ.ഇ ഭക്ഷ്യബാങ്ക് പ്രവർത്തനങ്ങളിൽ തുടക്കം മുതലേ സഹകരിക്കുന്ന സംഘടന ഇൗ റമദാനിൽ ഏകദേശം മൂന്നു ലക്ഷത്തിലേറെ ഇഫ്താർ ഭക്ഷണപ്പൊതികളും പതിനായിരക്കണക്കിന് ഗ്രോസറി കിറ്റുകളുമാണ് വിവിധ എമിറേറ്റുകളിൽ എത്തിച്ചുനൽകിയത്.കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, ജോലി നഷ്ടപ്പെട്ട് പ്രയാസപ്പെടുന്നവർ, ശമ്പളം കൃത്യമായി ലഭിക്കാത്തവർ തുടങ്ങി വളരെ അർഹരായവരിലേക്കാണ് ഇത്തരം സഹായങ്ങൾ എത്തുന്നതെന്ന് ഉറപ്പാക്കാൻ എം.എസ്.എസ് അതിജാഗ്രത പുലർത്തുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ചെയർമാൻ എം.സി. ജലീൽ, ജനറൽ സെക്രട്ടറി സിദ്ദീഖ് പാലോട്ട്, ഇഫ്താർ കൺവീനർ ഷെബിമോൻ, റഷീദ് അബ്ദു, നിസ്താർ, ഫയാസ് അഹമ്മദ് എന്നിവരാണ്. കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണം, മരുന്നുകൾ, കൗൺസലിങ് എന്നിവയും എം.എസ്.എസ് ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.