കുട്ടികൾക്ക്​ സൗജന്യ വിനോദാവസരവുമായി മുഷ്​രിഫ്​ മാൾ

അ​ബൂ​ദ​ബി: എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നാ​വ​സ​രം ഒ​രു​ക്കി അ​ബൂ​ദ​ബി​യി​ലെ മു​ഷ്​​രി​ഫ്​ മാ​ൾ. ശ​നി​യാ​ഴ്ച​യാ​ണ്​ ‘വ​ൺ ഡേ ​ഫ്രീ ഡേ’ ​എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക്​ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്പാ​ർ​കി​സ്, ആ​പ്പി​ൾ ട്രീ ​ഗാ​ർ​ഡ​ൻ ഗെ​യിം​സ്, റെ​ഡ്​ സീ ​ബീ​ച്ച്, കി​ഡ്​​സ്​ കാ​ർ, ഫ​സാ​ൻ ഗെ​യിം​സ്​ എ​ന്നി വി​ട​ങ്ങ​ളി​ലാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാ​ൻ അ​വ​സ​രം.

ഗെ​യി​മു​ക​ളും ഇ​ൻ​ഡോ​ർ റോ​ൾ​കോ​സ്റ്റ​റു​ക​ളും സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​മാ​ണ്​ സ്പാ​ർ​കി​സ്. കു​ട്ടി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത രീ​തി​യി​ൽ ക​ളി​ക​ൾ​ക്ക്​ അ​വ​സ​ര​മു​ള്ള സം​വി​ധാ​ന​മാ​ണ്​ ആ​പ്പി​ൾ ട്രീ ​ഗാ​ർ​ഡ​ൻ ഗെ​യിം​സ്. റെ​ഡ്​ സീ ​ബീ​ച്ചി​ൽ വ്യ​ത്യ​സ്ത വി​നോ​ദ, വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​വും ഗെ​യി​മു​ക​ളു​മു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക്​ റേ​സി​ങ് ​കാ​ർ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ്​ കി​ഡ്​​സ്​ കാ​ർ. ​മി​ക​ച്ച ഗെ​യി​മി​ങ്​ അ​നു​ഭ​വ​ങ്ങ​ൾ പ​ക​രു​ന്ന​താ​ണ്​ ഫ​സാ​ൻ ഗെ​യിം​സ്. കു​ട്ടി​ക​ൾ​ക്ക്​ അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​ന്​ സൗ​ജ​ന്യ പ്ര​വേ​ശ​ന പ​രി​പാ​ടി ഒ​രു​ക്കു​ന്ന​തി​ൽ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്ന്​ മു​ഷ്​​രി​ഫ്​ മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ്​ ചെ​രി​ച്ചി പ​റ​ഞ്ഞു.

Tags:    
News Summary - Mushrif Mall offers free entertainment for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.