അബൂദബി: വേനൽച്ചൂടിനെ പടികടത്താനും ഒരുവേള ഹിമയുഗത്തിലാണോ എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന മുശ്രിഫ് മാളിലെ ഐസ് ഏജ് ഐലൻഡ് മാടിവിളിക്കുകയാണ് സന്ദർശകരെ. സെപ്റ്റംബർ നാല് വരെയാണ് ഐസ് ഏജ് ഐലൻഡ് അബൂദബി മുശ്രിഫ് മാളിൽ പ്രവർത്തിക്കുക.
മാമത്തുകൾ വിഹരിക്കുന്ന, മഞ്ഞ് പാളികൾ മൂടിയ ഹിമയുഗ കാലത്തിലേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപ്പോകുന്ന ഈ കൗതുകക്കാഴ്ച കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാനാവും. ഹിമയുഗത്തിലുണ്ടായിരുന്ന വിവിധ ജീവികളെയാണ്, ചലിക്കുംവിധം ശബ്ദ വിന്യാസത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. മാളിലെത്തുന്നവരെ ഏറെ ആകർഷിക്കുന്നതാണ് ഐസ് ഏജ് ഐലൻഡ്.
വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്നതാണ് ഐസ് ഏജ് ഐലൻഡ് എന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ജനറൽ മാനേജർ ബിജു ജോർജ് പറഞ്ഞു. വേനൽച്ചൂടിൽനിന്ന് ആവേശകരവും വിജ്ഞാനപ്രദവുമായ രക്ഷപ്പെടൽ ഒരുക്കുന്നതിൽ തങ്ങൾ സന്തോഷവാരാണെന്ന് മുശ്രിഫ് മാൾ ജനറൽ മാനേജർ റിയാസ് ചെരിച്ചി പറഞ്ഞു. സന്ദർശകർക്ക് വിനോദം പകരുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ് ഐസ് ഏജ് ഐലൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.