അബൂദബി: ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാന്‍ഡായ കോള്‍ഡ് പ്ലേയുടെ സംഗീത മേളകള്‍ക്ക് അബൂദബിയില്‍ തുടക്കമായി. സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ചയാണ് കോള്‍ഡ് പ്ലേയുടെ മ്യൂസിക് ഓഫ് ദ സ്ഫിയേഴ്സ് വേള്‍ഡ് ടൂര്‍ തുടങ്ങിയത്. 11, 12, 14 തീയതികളിലാണ് കോള്‍ഡ് പ്ലേയുടെ ശേഷിക്കുന്ന സംഗീതമേളകള്‍ അരങ്ങേറുക.
വൈകീട്ട് മൂന്നുമുതല്‍ ഫാന്സോണുകളിലേക്ക് പ്രവേശനം അനുവദിക്കും. വൈകീട്ട് അഞ്ചിനാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുക. ആറിന് വിനോദപരിപാടികള്‍ക്ക് തുടക്കമാവും.
ഫ്രഞ്ച് ഹിപ് ഹോപ് താരമായ ഷോണിന്റേതാണ് ആദ്യപ്രകടനം. ഇതിനു തുടര്‍ച്ചയായി ആറരക്ക് ഫലസ്തീനി-ചിലിയന്‍ ഗായകനും ഗാനരചയിതാവുമായ ഇലിയാന്ന അറബിക്-പോപ് സംഗീതം സമന്വയിപ്പിച്ച് വേദി ഏറ്റെടുക്കും. ഏഴേമുക്കാലിനാണ് കോള്‍ഡ്പ്ലേ തങ്ങളുടെ ഹിറ്റ് ഗാനങ്ങളുമായി സ്റ്റേജിലെത്തുക. 8.30 കഴിഞ്ഞാല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയ പരിപാടിയിലേക്കെത്തുന്നവര് ടിക്കറ്റ് മാസ്റ്റര്‍ ആപ്പില്‍നിന്ന് ഡിജിറ്റല്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. തിരക്ക് കണക്കിലെടുത്ത് സ്റ്റേഡിയത്തിന്റെ പരിസരത്തൊന്നുംതന്നെ പാര്‍ക്കിങ് അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.