മു​സി​രി​സ് ഗാ​ല ന​വം​ബ​ർ 24ന്​

ദു​ബൈ: കെ.​എം.​സി.​സി കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ‘മു​സി​രി​സ് ഗാ​ല 2024’ എ​ന്ന പേ​രി​ൽ ന​വം​ബ​ർ 24ന് ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. അം​ഗ​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ആ​ദ​ര​ങ്ങ​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്, ഇ​ശ​ൽ പ്രോ​ഗ്രാം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​ക്ക് രൂ​പം ന​ൽ​കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ത്താ​ർ മാ​മ്പ്ര, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ കു​ട്ടി, അ​ഷ്‌​റ​ഫ് മാ​ള, ഇ​ബ്രാ​ഹിം ക​ട​ലാ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം മാ​മ്പ്ര സ്വാ​ഗ​ത​വും ഹ​സീ​ബ് ക​രൂ​പ്പ​ട​ന്ന ന​ന്ദി​യും പ​റ​ഞ്ഞു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ അ​ടി​സ്ഥാ​ന​ത്തി​ൽ ലേ​ഖ​ന മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ‘കേ​ര​ള ന​വോ​ത്ഥാ​ന വീ​ഥി​യി​ൽ സീ​തി സാ​ഹി​ബി​ന്‍റെ പ​ങ്ക്’ എ​ന്ന​താ​ണ്​ വി​ഷ​യം. ഒ​പ്പം ‘പ്ര​വാ​സ​വും സ്ത്രീ ​സ​മൂ​ഹ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.

12 പേ​ജി​ൽ അ​ധി​കാ​രി​ക്കാ​ത്ത ലേ​ഖ​ന​ങ്ങ​ൾ abdulhaseebtm@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 12ന് ​മു​മ്പാ​യി അ​യ​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം മാ​മ്പ്ര​യും അ​റി​യി​ച്ചു. ഫോൺ: 0582445377.

Tags:    
News Summary - Muziris Gala on November 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.