ദുബൈ: അറബ് ഹെൽത്തിൽ ശ്രദ്ധ നേടി ആസ്റ്റർ ഹെൽത്ത് കെയറിന്റെ മൈ ആസ്റ്റർ (myAster) സൂപ്പർ ആപ്പ്. ടെലിമെഡിസിൻ, സി.ആർ.എം, ഇ-ഫാർമസി മുതലായ സേവനങ്ങളെ സംയോജിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1.2 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് ആപ്പ് വഴി നടന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആരോഗ്യ സുരക്ഷാരംഗത്ത് ഏറ്റവും ജനപ്രിയമായ സേവന പ്ലാറ്റ്ഫോമായി ആപ്പ് മാറി.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മെഡിക്കൽ എക്സിബിഷനുകളിൽ ഒന്നാണ് അറബ് ഹെൽത്ത്. അറബ് ഹെൽത്തിന്റെ തുടക്കം മുതൽ ആസ്റ്റർ മികച്ച പങ്കാളിയാണ്. മെന മേഖലയിലെ ആളുകളുടെ ആരോഗ്യ, ക്ഷേമകേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ നിരവധി ഉൽപന്നങ്ങൾ ഈ വർഷം അവതരിപ്പിക്കുന്നതിൽ ആസ്റ്റർ ഫാർമസി മുൻകൈയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യസുരക്ഷ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ, നൂതന മെഡിക്കൽ പ്രാക്ടിസ് സഹായങ്ങൾ, ഏറ്റവും പുതിയ ഉൽപന്നങ്ങൾ എന്നിവ മേളയുടെ ആകർഷണങ്ങളാണ്.
വിഷൻ 2031നോട് ചേർന്നുനിന്ന് ആരോഗ്യസംരക്ഷണ രംഗത്തെ മികവിലേക്ക് നയിക്കുന്നതിൽ യു.എ.ഇ സർക്കാറിന്റെ ശ്രമങ്ങളെ സ്വാഗതംചെയ്യുന്നതായി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു. ഇതിൽ അറബ് ഹെൽത്തിന്റെ പങ്ക് പ്രധാനമാണ്. ആരോഗ്യസുരക്ഷ സേവനങ്ങളുടെ പ്രാധാന്യം വർധിക്കുന്ന സാഹചര്യത്തിൽ യു.എ.ഇയെ കൂടാതെ സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലും വലിയ അവസരങ്ങളാണ് ആരോഗ്യമേഖലയിൽ കാണുന്നതെന്നും അലീഷ മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.