ഷാർജ: മഞ്ഞിൽ മറയുന്ന രാവിൽ തിളങ്ങിനിൽക്കുന്ന നക്ഷത്ര വിളക്കുകൾ ഡിസംബറിെൻറ പുണ്യമാണ്. പുലരിവെട്ടത്തിൽ മഞ്ഞുനീങ്ങി തെളിഞ്ഞുവരുന്ന പൂക്കളുടെ ചന്തമുള്ള പാട്ടുകൊണ്ട് ക്രിസ്മസിന് ആശംസ അർപ്പിക്കുകയാണ് രണ്ടു പ്രവാസികൾ. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും ഷാർജയിൽ പ്രവാസിയുമായ സുമോദ് ചെറിയാെൻറ വരികൾ ഷാർജയിൽ പ്രവർത്തിക്കുന്ന കോട്ടയം ചെമ്മലമറ്റം സ്വദേശിയായ സൽജിൻ കളപ്പുരയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മൃദുല വാര്യരാണ് ആലാപനം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽതന്നെ ആൽബം ഒരു ലക്ഷത്തിലേറെ പേർ യൂട്യൂബിൽ കേട്ടിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയാണ് പ്രകാശനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.