ദുബൈ: കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (സി.ടി.എ) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) ദുബൈ കമ്മിറ്റിയുടെ യു.എ.ഇ ദേശീയ ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായ യു.എ.ഇ ഫെസ്റ്റ് ഡിസംബർ മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽനിന്നുമായി 52 സ്കൂളുകളിലെ മത്സരാർഥികൾ പങ്കെടുക്കുന്ന പരിപാടിക്ക് രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ ദുബൈ ഗൾഫ് മോഡൽ സ്കൂളാണ് വേദിയാകുന്നത്.
കെ.ജി-1 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ പങ്കെടുക്കും. ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഇന്റർ സ്കൂൾ ക്വിസ് മത്സരം, എക്സിബിഷൻ, സ്ത്രീകളുടെ ഹെന്ന, കുക്കറി മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ പോയന്റ് നേടുന്ന സ്കൂളിന് ഓവറോൾ ട്രോഫിയും ക്വിസ് വിജയികൾക്ക് സ്വർണനാണയങ്ങളും സമ്മാനം നൽകും. സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ എം.എസ്.എസ് ചെയര്മാന് അബ്ദുല്‍ അസീസ്, ജന. സെക്രട്ടറി ഷജില്‍ ഷൗക്കത്ത്, പ്രോഗ്രാം സെക്രട്ടറി നസീര്‍ അബൂബക്കര്‍, പ്രോഗ്രാം കണ്‍വീനര്‍ സിതിന് നാസര്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫയ്യാസ് അഹ്മദ്, പ്രേം (ജലീല്‍ ഹോള്‍ഡിങ്സ്) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.