യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സ്കോളർഷിപ്പോടെ അൽെഎനിലെ ഇസ്ലാമിക് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനത്തിനെത്തിയ 1976 മുതൽ യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ ഒരാവേശമാണ്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ഭരണ നാളുകളിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകി സ്വദേശികളോടൊപ്പം പഠനം തുടരാൻ അവസരമൊരുക്കിയിരുന്നു. തലസ്ഥാന നഗരിയായ അബൂദബിയിൽ അരങ്ങേറുന്ന ശൈഖ്സായിദ് പെങ്കടുക്കുന്ന ദേശീയ ദിനാഘോഷ പരിപാടികളുടെ അതിമനോഹര ദൃശ്യം നേരിൽ അനുഭവിക്കാൻ ഇന്തോനേഷ്യക്കാരനായ സുഫ്യാൻ, ഫിലിപ്പെൻകാരായ ഇസ്മാഇൗൽ, അബ്ദുല്ലൈസ് ആഫിക്കക്കാരനായ അബ്ദുറസാഖുമെല്ലാംഒന്നിച്ച് എത്തുക പതിവായിരുന്നു.
യുഗാന്തരങ്ങൾ പിന്നിട്ടും പ്രസക്തമായി നിലനിൽക്കുന്നതാണ് ശൈഖ് സായിദിെൻറ വാക്കുകൾ. അദ്ദേഹം പറഞ്ഞു: ‘യഥാർഥ സമ്പത്ത് പൗര സമ്പത്താണ്. അല്ലാതെ ധനമോ പെട്രോളിയമോ അല്ല. സമൂഹ സേവനത്തിന് അധീനപെടാത്ത ധനത്തിൽ ഒരു ഉപകാരവുമില്ല’. സ്ത്രീകളുടെ പങ്ക് പുരുഷന്മാരുടെ പങ്കിനേക്കാൾ ഒട്ടും കുറവല്ല. ഇന്നത്തെ വിദ്യാർഥികളാണ് ഭാവിയിലെ മാതാക്കൾ’’. വൈജ്ഞാനിക അടിത്തറയിലാണ് നാം ഭാവി കെട്ടിപ്പടുക്കുന്നത്.ഇൗത്തപന കൃഷിയും മത്സ്യവേട്ടയും ഒട്ടകപരിപാലനവുമായി കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ അധുനിക വിദ്യാഭ്യാസം നൽകി, ലോകത്തിെൻറ നെറുകയിലെത്തിച്ചുവെന്നത് തന്നെയാണ് ശൈഖ് സായിദിനെ ലോകനേതാക്കളുടെ മുൻനിരയിൽ ഗണിക്കപ്പെടാൻ മുഖ്യഘടകമായത്.
ജനക്ഷേപതൽപരത ശൈഖ് സായിദ് തെൻറ ജീവിതംകൊണ്ട് അടയാപ്പെടുത്തിയപ്പോൾ സ്നേഹാതിരേകത്താൽ ഇൗ ജനത അദ്ദേഹത്തെ ‘അൽവാലിദ്’ (പിതാവ്’) എന്ന ഒാമനപേര് നൽകി. പിതാവിെൻറ പാത പിൻപറ്റി പുതിയ ചക്രവാളങ്ങളിലേക്ക് കഴിഞ്ഞ പതിമൂന്നുവർഷമായി നയിക്കുകയാണ് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. പ്രസിഡൻറ് ശൈഖ് ഖലീഫയുടെ പ്രശസ്തമായ ഒരു പ്രഖ്യാപനം നമുക്കിങ്ങനെ വായിക്കാം: ‘‘ പെട്രോളിയത്തിന് മുമ്പും ശേഷവും ഇൗ രാജ്യത്തിെൻറ യഥാർഥ സമ്പത്ത് പൗരന്മാരാണ്. നാം രാപകൽ അധ്വാനിച്ചുകൊണ്ടിരിക്കുന്നതിെൻറ ലക്ഷ്യം സ്വദേശനന്മയാണ്.
സമൂഹത്തിെൻറ അർദ്ധാംശമായ സ്ത്രീകളുടെ ഉന്നമനത്തിനും രാജ്യം മുഖ്യപരിഗണന നൽകിയെന്നതാണ് മറ്റൊരു പ്രത്യേകത. 30 അംഗ മന്ത്രിസഭയിലേക്ക് കഴിവുള്ള ഒമ്പത് വനിതാ മന്ത്രിമാരുണ്ട്. പാർലമെൻറ് സ്പീക്കർ സ്ഥാനമലങ്കരിക്കുന്നത് വനിതയാണ്. ന്യായാധിപ സ്ഥാനത്തേക്കും ഇന്ന് യു.എ.ഇ വനിത കടന്നുവന്നിരിക്കുന്നു. പുരോഗതിയുടെ പുതിയ മാനങ്ങൾ തേടുന്ന ഇൗ രാജ്യത്തിെൻറ ദേശീയ ദിനാഘോഷത്തിൽ നമുക്കും പങ്കുചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.