അബൂദബി: യു.എ.ഇയെ വാഴ്ത്തുന്ന ഇൗരടികളിൽ ഇമ്പമുള്ള ഇൗണം ചേർത്തെത്തിയ നിരവധി മലയാളം പാട്ടുകളാണ് ഇത്തവണത്തെ ദേശീയ ദിനത്തിനും പുറത്തിറങ്ങിയിരിക്കുന്നത്. നടനും സാഹിത്യ പ്രവർത്തകനുമായി കെ.കെ. മൊയ്തീൻ കോയയുടെ വരികൾക്ക് എടപ്പാൾ ബാപ്പു സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. മാപ്പിളപ്പാട്ട് ശൈലിയിലാണ് ഇൗ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എടപ്പാൾ ബാപ്പുവിന് പുറമെ ഫസീല ബാനു, റബിത രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ജോയ് മാധവനാണ് സംഗീത മിശ്രണം.സംഗീത കൂട്ടായ്മയായ സോങ് ലവ് ഗ്രൂപ്പ് സംഗീത ശിൽപം നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രകാശനം ചെയ്തിട്ടുണ്ട്. സുബൈർ തളിപ്പറമ്പിെൻറ വരികളെ ആസ്പദമാക്കി കമറുദ്ധീൻ കീച്ചേരിയാണ് ‘നിറച്ചാർത്ത്’ എന്ന പേരിൽ സംഗീത ശില്പം ഒരുക്കിയത്. സിദ്ധീഖ് ചേറ്റുവ നിർമിച്ച ‘നിറച്ചാർത്തി’ലെ ഗാനം ആലപിച്ചത് വി.വി. രാജേഷ്, അംബികാ വൈശാഖ് എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.