ഷാര്‍ജ: യു.എ.ഇ ദേശീയ ദിനം സമാഗതമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, കെട്ടിടങ്ങളും സ്ഥാപനങ്ങളും വീടുകളും ചതുര്‍ വര്‍ണ കാന്തിയിലായി. കൂറ്റന്‍ ദേശീയ പതാകകളും വൈദ്യൂത ദീപാലങ്കാരങ്ങളും പലഭാഗത്തും ഉയര്‍ന്നു കഴിഞ്ഞു. രാഷ്ട്ര നായകരുടെ ചിത്രങ്ങള്‍ കൊണ്ട് വാഹനങ്ങളും മോടിപിടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. നിരത്തുകളിലും വിളക്ക് കാലുകളിലും ചുമരുകളിലുമെല്ലാം കൂറ്റൻ ദേശീയ പതാകകള്‍ പാറി പറക്കുകയാണ്. വിജന പ്രദേശങ്ങളിലെ മലകളില്‍ പതാകയുടെ ചിത്രങ്ങള്‍ വരച്ച് വെച്ചിട്ടുണ്ട്.
അജ്മാന്‍ എമിറേറ്റിെൻറ ഭാഗമായ മനാമ മലയോര മേഖലയിലെ മല മുകളില്‍ പോയ വര്‍ഷം കയറ്റി വെച്ച ദേശീയ പതാകയുടെ നിറമുള്ള നാല് വാഹങ്ങള്‍ ഇത്തവണയും അവിടെയുണ്ട്. തൊട്ടടുത്തായി വേറെ വാഹനങ്ങളും മല കയറിയിട്ടുണ്ട്. കമ്പോളങ്ങളില്‍ ചതുര്‍വര്‍ണ കാന്തിയുള്ള തൊപ്പി, കീച്ചെയിന്‍, ഷാള്‍, ടീഷര്‍ട്ട്, മാലകള്‍ എന്നിവയും വില്‍പ്പനക്കെത്തിയിട്ടുണ്ട്. ചില മാളുകളിൽ പ്രത്യേക വിഭാഗം തന്നെ ദേശീയദിന സുവനീറുകൾക്കുമ വസ്ത്രങ്ങൾക്കുമായി ഒരുക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.