അബൂദബി: യു.എ.ഇയുടെ 48ാം ഔദ്യോഗിക ദേശീയ ദിനാഘോഷം പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നാളെ രാത്രി ഏഴിന് അബൂദബി സായിദ് സ്റ്റേഡിയത്തിൽ നടക്കും. ‘നമ്മുടെ പൂർവികരുടെ പാരമ്പര്യം’ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ ദിനാഘോഷ പരിപാടികൾ.
രാജ്യത്തിെൻറ സഹിഷ്ണുത, സഹവർത്തിത്വം, സഹകരണം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആഘോഷവേളയിലെ അതിമനോഹരമായ ദൃശ്യാവിഷ്കാരം 70 രാജ്യങ്ങളിൽനിന്നുള്ള അയ്യായിരത്തിലധികം വിദഗ്ധർ സംയുക്തമായി രൂപകൽപന ചെയ്തതാണെന്ന പ്രത്യേകതയുണ്ട്. രാജ്യത്തെ പൗരന്മാരും താമസക്കാരുമായ 20,000ത്തിലേറെ പേർക്ക് നേരിൽ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.
പ്രത്യേക കരവിരുതുകളുള്ള തത്സമയ പ്രകടനങ്ങൾ, ഡിജിറ്റൽ ആർട്ട്, വിസ്മയകരമായ വിഷ്വൽ, സൗണ്ട് ഇഫക്റ്റുകൾ എന്നിവയോടെയാണ് ഷോ. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേജിൽ 1,800 പ്രഫഷനൽ ആർട്ടിസ്റ്റുകൾ അണിനിരക്കും. രണ്ടു പാർക്കിങ് സ്ഥലങ്ങളിൽനിന്ന് സായിദ് സ്പോർട്സ് സ്റ്റേഡിയത്തിലേക്ക് സിസംബർ രണ്ടിന് വൈകീട്ട് നാലുമുതൽ 6.30 വരെ പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ ലഭ്യമായിരിക്കും. സ്റ്റേഡിയത്തിൽനിന്ന് മടങ്ങുന്നവർക്ക് പാർക്കിങ് സോണുകളിലേക്ക് രാത്രി 9.30 വരെയും ഷട്ടിൽ ബസ് സർവിസ് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.