ഷാർജ: യു.എ.ഇയുടെ 46ാം ദേശീയ ദിനത്തിന് ആശംകളർപ്പിച്ച് രാജ്യമാകെ ചതുർവർണ ചന്തമണിഞ്ഞു. വിണ്ണിലും മണ്ണിലും നൻമയുടെ നാലുവർണ ചന്തം തന്നെ. ഭക്ഷണത്തിലും വസ്ത്രത്തിലും വാഹനത്തിലും അന്തരീക്ഷത്തിലും കടലിലും അലയടിക്കുകയാണ് പെറ്റമ്മ നാടിനോടും പോറ്റമ്മ നാടിനോടുമുള്ള സ്നേഹം. പകൽ ചന്തങ്ങൾ അസ്തമിച്ച് രാക്കുളിര് പരക്കുമ്പോൾ വൈദ്യൂത ദീപ പ്രഭയിൽ ആറാടുകയായി ചതുർവർണം. ചത്വരങ്ങളും ഉദ്യാനങ്ങളും കവലകളും വീഥികളും ഭവനങ്ങളും കെട്ടിടങ്ങളും മലമുകളിലെ ഗാഫ് മരചില്ലകളും വൈദ്യൂത ദീപാലകൃതം. കനാലുകളിലൂടെ നീങ്ങുന്ന ഉല്ലാസ നൗകകളിൽ നിന്ന് സ്വദേശി ഗായകരായ ഹുസൈൻ ആൽ ജസ്മിയും ബൽക്കീസും പാടുന്ന ദേശഭക്തി ഗാനങ്ങൾ പുറത്തേക്കൊഴുകുന്നു. പ്രവാസികൾ ജനസേവന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയാണ് ദേശീയ ദിനത്തിന് ആശംസകളും പ്രാർഥനകളും അർപ്പിക്കുന്നത്. രക്തദാനം എല്ലാ എമിറേറ്റുകളിലും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.