ദുബൈ: ഓരോ ദേശീയ ദിനങ്ങളിലും യു.എ.ഇയിലെ വാഹനപ്രേമികളുടെ ശ്രദ്ധാകേന്ദ്രമാകാറുള്ള ഷഫീഖ് റഹ്മാൻ ഇക്കുറി എത്തിയത് ലംബോർഗിനി ഉറൂസുമായി. യു.എ.ഇ പതാകയും രാഷ്ട്ര നേതാക്കളുടെ ചിത്രവും ആലേഖനം ചെയ്താണ് അൽ മാനിയ ഗ്രൂപ് ചെയർമാനായ ഷെഫീഖ് ഇത്തവണ വാഹനം സമർപ്പിച്ചത്.
ഒരു പതിറ്റാണ്ടായി എല്ലാ ദേശീയ ദിനത്തിലും ഷഫീഖിെൻറ വാഹനം യു.എ.ഇക്ക് ആദരമർപ്പിച്ച് അലങ്കരിക്കാറുണ്ട്. ഇലക്ട്രോ േപ്ലറ്റഡ് സ്വർണ ഫോയിലിൽ എക്സ്പോയുടെ ലോഗോ പതിച്ചാണ് ഇതിെൻറ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ചിത്രം അറേബ്യൻ മണലിെൻറ നിറത്തിൽ വലുതായി പതിപ്പിച്ചിട്ടുണ്ട്.
1971 മുതൽ 2021 വരെയുള്ള ചരിത്രസംഭവങ്ങളെ അറബിയിലും ഇംഗ്ലീഷിലുമായി ആലേഖനം ചെയ്തിരിക്കുന്നു. ബോണറ്റിന് പുറത്ത് സുവർണ ജൂബിലി ലോഗോക്ക് ചുറ്റും സ്വർണ പ്ലേറ്റഡ് ഫ്ലോറൽ ഡ്രോയിങ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. പിറകുവശത്തെ ഗ്ലാസ്സിലും എക്സ് ഗോൾഡ് ലോഗോയാണ് ചേർത്തിരിക്കുന്നത്.
പതിവിനു വിപരീതമായി കണ്ടമ്പററി സ്റ്റൈലാണ് ഡിസൈനിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ മത്സരം നടന്നപ്പോൾ പലപ്പോഴും ഷഫീഖിെൻറ വാഹനമാണ് ഒന്നാം സ്ഥാനം നേടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.