കൽബയിൽ വിളക്കുകാലുകൾ സ്ഥാപിക്കുന്നു 

കൽബയിൽ പുതിയ വിളക്കുകാലുകൾ സ്ഥാപിച്ചു

ഷാർജ: കൽബയിലെ അൽസാഫ് തെരുവുകളിലും സ്ക്വയർ 19ലും പുതിയ വിളക്കുകാലുകൾ സ്ഥാപിച്ചതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സെവ) പറഞ്ഞു. 282 ലൈറ്റ് പോളും 336 ഊർജ സംരക്ഷണ എൽ.ഇ.ഡി സ്പോട്​ലൈറ്റുകളും സ്ഥാപിച്ചു.

ഇതോടെ കൽബയിലെ നിർമാണം പൂർത്തിയാക്കി. ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാനും മേഖലയിലെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തിയാക്കാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരമാണ് പദ്ധതികൾ പൂർത്തീകരിച്ചത്.

Tags:    
News Summary - New lampposts were installed at Kalba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT