ദുബൈ: യു.എ.ഇയിൽ പുതിയ മന്ത്രിമാർ സ്ഥാനം ഏറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ െനഹ്യാൻ എന്നിവർ പങ്കെടുത്തു. അബൂദബി ഖസ്ർ അൽ വത്ൻ കൊട്ടാരത്തിലായിരുന്നു ചടങ്ങ്. അടുത്ത 50 വർഷത്തേക്ക് രാജ്യത്തിെൻറ വികസനം വേഗത്തിലാക്കാൻ തയാറാണെന്നും ഇതു ലോകത്തിനു മുന്നിൽ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ധനകാര്യ മന്ത്രിയുടെയും ഉപ പ്രധാനമന്ത്രിയുടെയും സ്ഥാനം ഏറ്റെടുത്തു. ഉബൈദ് അൽ തായാറിന് പകരമായി മുഹമ്മദ് ബിൻ ഹാദി ആൽ ഹുസൈനിയാണ് ധനകാര്യ സഹമന്ത്രി. അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് ആൽ നുഐമി നീതിന്യായ മന്ത്രിയായും ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ മാനവവിഭശേഷി, ഇമാറാത്തിവത്കരണം വകുപ്പുകളുടെ മന്ത്രിയായും സ്ഥാനം ഏറ്റെടുത്തു. മർയം അൽ മുഹൈരിയാണ് കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി. അബ്ദുല്ല ബിൻ മുഹൈർ അൽ കെത്ബി ഫെഡറൽ സുപ്രീം കൗൺസിൽ കാര്യ വകുപ്പ് സ്ഥാനം ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.