‘ഗൾഫ്​ മാധ്യമം’- ദുബൈ മുനിസിപ്പാലിറ്റി ‘കുക്ക്​, കാറ്റർ, കൺസ്യൂം’ കാമ്പയി​െൻറ വെബ്​സൈറ്റ്​ പ്രകാശനം ദുബൈ മുനിസിപ്പാലിറ്റി പെർമിറ്റ്​സ്​ ആൻഡ്​ അപ്ലൈഡ്​ ന്യൂട്രീഷ്യൻ സെക്​ഷൻ മാനേജർ ജെഹയ്​ന അൽ അലി നിർവഹിക്കുന്നു

ഭക്ഷ്യസുരക്ഷയിലേക്ക്​ പുതിയ ചുവടുവെ​പ്പ്​; വെബ്​സൈറ്റ്​ പ്രകാശിതമായി

'ഗൾഫ്​ മാധ്യമം'- ദുബൈ മുനിസിപ്പാലിറ്റി കാമ്പയി​െൻറ വെബ്​സൈറ്റ്​ പ്രകാശനം ചെയ്​തു

•www.cccsdubai.com വെബ്​സൈറ്റ്​ വഴി കാമ്പയിനിൽ പങ്കാളികളാകാം

•അറബി, മലയാളം, ഇംഗ്ലീഷ്​, ഉർദു ഭാഷകളിൽ വെബ്​സൈറ്റിലെ വിവരങ്ങൾ​ ലഭ്യം

ദുബൈ: ദുബൈ നഗരത്തി​െൻറ ഭക്ഷ്യസുരക്ഷക്ക്​ കരുത്ത്​ പകരാനും ഭക്ഷ്യസംസ്​കാരത്തി​െൻറ പുത്തനറിവുകൾ പകർന്നുനൽകാനും ദുബൈ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന 'കുക്ക്,​ കാറ്റർ, കൺസ്യൂം' കാമ്പയി​െൻറ വെബ്​സൈറ്റ്​ നാടിന്​ സമർപ്പിച്ചു. ​ദുബൈയിലെ ഭക്ഷണശാലകളുടെ വളർച്ചക്കാവശ്യമായ​ മാർഗനിർദേശങ്ങളും ഉപദേശങ്ങളും ഉൾക്കൊള്ളുന്ന വെബ്​സൈറ്റ്​ ദുബൈ മുനിസിപ്പാലിറ്റി പെർമിറ്റ്​സ്​ ആൻഡ്​ അപ്ലൈഡ്​ ന്യൂട്രീഷ്യൻ സെക്​ഷൻ മാനേജർ ജെഹയ്​ന അൽ അലി പ്രകാശനം ചെയ്​തു. ദുബൈ മുനിസിപ്പാലിറ്റി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്​ഥരും 'ഗൾഫ്​ മാധ്യമം' പ്രതിനിധികളും പ്രമുഖ ബിസിനസ്​ സ്​ഥാപനങ്ങളുടെ പ്രതിനിധികളും പ​ങ്കെടുത്തു. www.cccsdubai.com എന്ന വെബ്​സൈറ്റ്​ വഴി സ്​ഥാപനങ്ങൾക്കും വ്യക്​തികൾക്കും​ രജിസ്​റ്റർ ചെയ്​ത്​ കാമ്പയിനിൽ പങ്കാളിയാകാം.

മലയാള ഭാഷയിൽ പ്രവർത്തിക്കുന്ന സ്​ഥാപനവുമായി ചേർന്ന്​ ഇത്തരമൊരു കാമ്പയിൻ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ജെഹയ്​ന അൽ അലി പറഞ്ഞു. ഈ സംയുക്​ത സംരംഭം വിജയകരമാക​ട്ടെ എന്നും കാമ്പയിൻ ലക്ഷ്യം നേട​ട്ടെ എന്നും ​ആശംസ നേർന്നു.

ദുബൈയിലെ ഏറ്റവും മികച്ച സർക്കാർ വകുപ്പായ ദുബൈ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ ഹോട്ടൽ, റസ്​റ്റാറൻറ്​, കഫേ, കഫ​റ്റീരിയ, കാറ്ററിങ്​ സ്​ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവിടങ്ങളിലേക്ക്​ എത്തിക്കുന്നതിനും അതുവഴി സ്​ഥാപനങ്ങളുടെ ഗ്രേഡ്​ ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ്​ കാമ്പയിൻ നടത്തുന്നത്​. അശ്രദ്ധകൊണ്ടും അറിവില്ലായ്​മമൂലവും പിഴകളിൽ കുടുങ്ങുന്ന ഭക്ഷണശാല ഉടമകൾക്കും ജീവനക്കാർക്കും മാർഗനിർദേശം നൽകാനും കാമ്പയിൻ ലക്ഷ്യമിടുന്നു. പ്രവാസലോകത്തി​െൻറ മുഖപത്രമായ 'ഗൾഫ്​ മാധ്യമ'ത്തിലൂടെയും വെബ്​സൈറ്റിലൂടെയും നൽകുന്ന മാർഗനിർദേശങ്ങൾക്ക്​ പുറമെ സ്​ഥാപനങ്ങളിൽ നേരി​ട്ടെത്തിയും വെബിനാറുകൾ നടത്തിയും ​ലഘുലേഖകൾ വിതരണം ചെയ്​തും കാമ്പയിൻ ഭക്ഷ്യസുരക്ഷയിലേക്ക്​ വെളിച്ചം വീശും. www.cccsdubai.com എന്ന വെബ്​സൈറ്റാണ്​ ഇതിനായി ഒരുക്കിയിരിക്കുന്നത്​. വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്യുന്നവർക്ക്​ രണ്ടാഴ്​ചയിലൊരിക്കൽ ആകർഷകമായ സമ്മാനങ്ങളും ഫുഡ്​ സേഫ്​റ്റി മാനേജ്​മെൻറി​െൻറ അംഗീകാരവും സർട്ടിഫിക്കറ്റുകളും നേടാനും അവസരമുണ്ട്​. വിവിധ ദേശങ്ങളിലുള്ളവരിലേക്കെത്തുന്ന കാമ്പയിനായതിനാൽ അറബി, മലയാളം, ഇംഗ്ലീഷ്​, ഉർദു ഭാഷകളിൽ വെബ്​സൈറ്റിലെ വിവരങ്ങൾ​ ലഭ്യമാണ്​. ​സുരക്ഷിത ഷോപ്പിങ്ങിനുള്ള ടിപ്​സുകൾ, ഭക്ഷ്യസംഭരണ നിർദേശങ്ങൾ, ശുചിത്വ ബോധവത്​കരണം, ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിർദേശങ്ങൾ, കോവിഡ്​ കാലത്തെ അണുനശീകരണ ​േ​പ്രാ​ട്ടോകോൾ തുടങ്ങിയവയെല്ലാം വരുംദിവസങ്ങളിൽ വെബ്​സൈറ്റ്​ വഴിയും ജനങ്ങളിലേക്കെത്തും. സാമൂഹിക അവബോധം വളർത്തുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി പ്രതിനിധികളുടെ സംവാദങ്ങൾ, ചർച്ചകൾ, ഓൺലൈൻ ക്വിസ്​ മത്സരങ്ങൾ എന്നിവയും കാമ്പയിനി​െൻറ ഭാഗമാണ്​.

ലോകത്തിലെ ഏറ്റവും മികച്ച സർക്കാർ വകുപ്പുകളിലൊന്നായ ദുബൈ മുനിസിപ്പാലിറ്റിയുമായി ​ചേർന്ന് നടത്തുന്ന​ കാമ്പയിൻ 'ഗൾഫ്​ മാധ്യമ'ത്തിന്​ ലഭിക്കുന്ന അംഗീകാരമാണെന്ന്​ ഗൾഫ്​ മാധ്യമം- മീഡിയവൺ മിഡിലീസ്​റ്റ്​ ഡയറക്​ടർ മുഹമ്മദ്​ സലീം അമ്പലൻ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത്​ സംഘടിപ്പിക്കുന്ന കാമ്പയിൻ ഭക്ഷണശാലകൾക്കും പൊതുജനങ്ങൾക്കും ഏറെ ​ഉപകാരപ്രദമായിരിക്കും. ആരോഗ്യസംരക്ഷണത്തിന്​​ ഏറെ പ്രാധാന്യമുള്ള ഈ കാലത്ത്​ ഭക്ഷ്യസുരക്ഷയിലേക്ക്​ ഒരുമിച്ച്​ മുന്നേറാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ദുബൈ മുനിസിപ്പാലിറ്റി ആസ്​ഥാനത്തും ഓൺലൈനിലുമായി നടന്ന പരിപാടിയിൽ ദുബൈ മുനിസിപ്പാലിറ്റി ഫുഡ്​ സേഫ്​റ്റി വകുപ്പ്​ സീനിയർ സ്​പെഷലിസ്​റ്റ്​ ബോബി കൃഷ്​ണ, റസ്​റ്റാറൻറ്​ ഇൻസ്​പെക്​ഷൻ യൂനിറ്റ്​ മേധാവി മർവാൻ ഫിക്​രി, പെർമിറ്റ്​സ്​ ആൻഡ്​ ഫുഡ്​ കൺട്രോൾ ഓഫിസർ നദ അൽ ശംസി, അബീവിയ നൂട്രിഡോർ സി.ഇ.ഒ ശൻക ബിശ്വാസ്​, ഹോട്​പാക്ക്​ ഗ്ലോബൽ ബിസിനസ്​ ഡെവലപ്​മെൻറ്​ ഡയറക്​ടർ ഡോ. മൈക്​ ചീറ്റം, ജലീൽ കാഷ്​ ആൻഡ്​ കാരി ജനറൽ മാനേജർ വി.കെ. ഷിഹാബ്​, കെമക്​സ്​ മാനേജിങ്​ ഡയറക്​ടർ സി.പി. അബ്​ദുറസാഖ്​ എന്നിവർ പ​ങ്കെടുത്തു. 'ഗൾഫ്​ മാധ്യമം' മാർക്കറ്റിങ്​ മാനേജർ ഹാഷിം ജെ.ആർ നന്ദി പറഞ്ഞു.

ബിസിനസ്​ െഡവലപ്​മെൻറ്​ മാനേജർ എം.എ. ഫാറൂഖ്​ പരിപാടി ഏകോപിപ്പിച്ചു.

Tags:    
News Summary - New steps towards food security; Website published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT