ഷാർജ: അൽ മജാസ് വാട്ടർ ഫ്രണ്ടിലെയും ഖോർഫക്കാൻബീച്ചിലെയും സംഗീതപരിപാടികളും കരിമരുന്ന് പ്രയോഗവുമായിരുന്നു ഷാർജയുടെ ആഘോഷത്തിൽ മുഖ്യം. പ്രശസ്ത ഇമാറാത്തി ഗായകൻ ഹുസൈൻ അൽജാസ്മിയും ഇറാഖി കലാകാരൻ അസീൽ ഹമീമും ഖോർഫക്കാൻ ആംഫി തിയറ്ററിൽ രാത്രി നടന്ന സംഗീതനിശക്ക് നേതൃത്വം നൽകി. ഇവരുടെ സംഗീത പരിപാടികൾ ആസ്വദിക്കാൻ നിരവധി ആരാധകരാണ് എത്തിയത്.
വെടിക്കെട്ടുകളുടെ ആരവത്തിൽ കിഴക്കൻ തീരത്തിന്റെ മണവാട്ടിയായ ഖോർഫക്കാന്റെ വർണാഭമായ ആകാശത്തിനു കീഴിൽ അൽ ജാസ്മിയുടെയും യുവ ഇറാഖി ഗായകൻ ഹമീമിന്റെയും ഗാനങ്ങൾ ആസ്വദിച്ച് സംഗീത പ്രേമികൾ പുതുവർഷത്തെ സ്വാഗതം ചെയ്തു. ആദ്യമായി നടന്ന അൽ മജാസ് വാട്ടർ ഫ്രണ്ടിലെ 10 മിനിറ്റ് നീണ്ട വെടിക്കെട്ടും ഖോർഫക്കാൻബീച്ചിലെ വാട്ടർ ഷോയും തുടങ്ങി ഗംഭീരമായിരുന്നു ഷാർജയിലെ ആഘോഷങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.