ദുബൈ: പുതുവത്സരാഘോഷത്തിൽ ദുബൈ പൊലീസിനൊപ്പം ചേർന്ന് മർകസ് ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർമാർ സന്നദ്ധസേവനം നടത്തി. തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ജബൽഅലി ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ജനങ്ങൾക്ക് ന്യൂഇയർ ആഘോഷങ്ങൾ ആസ്വദിക്കാൻ വലിയ സ്ക്രീൻ അധികൃതർ ഒരുക്കിയിരുന്നു.
കൂടാതെ 3000ത്തോളം പാക്കറ്റ് ഭക്ഷണവും വിതരണം ചെയ്തു. ഇവിടെയെല്ലാം ആളുകളെ നിയന്ത്രിക്കാൻ മർകസ് ഐ.സി.എഫ് വളൻറിയർമാർ പൊലീസിനോടൊപ്പം ചേർന്നു. രാത്രി ഏഴുമുതൽ പുലർച്ച രണ്ടുവരെ സേവനത്തിൽ പങ്കാളികളായി. കൂടാതെ വിവിധ മെട്രോ സ്റ്റേഷനുകൾ, ഹൈപ്പർ മാർക്കറ്റുകൾ പോലുള്ള ആളുകൾ കൂട്ടംകൂടി നിൽക്കുന്ന മുഴുവൻ സ്ഥലങ്ങളിലും ഇവർ സേവനവുമായി രംഗത്തെത്തി. ലുഖ്മാൻ മങ്ങാട്, മുഹമ്മദ് മുസ്ലിയാർ വയനാട്, സദഖതുല്ലാഹ്, ഷൗക്കത്ത് ഖാലിദ്, റിയാസ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.