ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കായ ഐ.എം.ജി വേൾഡ്സ് ഓഫ് അഡ്വൻചറിൽ കുട്ടികൾക്കായി പുതിയ മേഖല ആരംഭിച്ചു. പൂർണമായും കുട്ടികൾക്ക് വേണ്ടിയാണ് 'കിഡ്‌സ് സോൺ' വികസിപ്പിച്ചത്.
സുരക്ഷിതമായും രസകരമായും അവരുടേതായ ലോകത്ത് കഴിഞ്ഞുകൂടാൻ ഈ മിനി-വേൾഡ് പ്ലേഗ്രൗണ്ടിൽ സാധിക്കും. 17,172 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഒരു ശിശുസൗഹൃദ പാർക്ക്, കൊച്ചുകുട്ടികൾക്ക് മികച്ച അനുഭവം നൽകാൻ രക്ഷിതാക്കളെ സഹായിക്കുന്നതാണ്. ദുബൈയിൽ മറ്റൊരിടത്തും ലഭിക്കാത്ത അനുഭവമാണ് കുട്ടികൾക്കിവിടെ ഒരുക്കിയതെന്ന് ഐ.എം.ജി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
കിഡ്‌സ് സോണിൽ കുട്ടികൾക്ക് കയറിപ്പോകാവുന്ന മതിൽ, ഫുട്‌ബാൾ ഗ്രൗണ്ട്, സ്ലൈഡ്, സ്വീപ്പർ ഗെയിം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റംഗങ്ങൾക്ക് ആസ്വദിക്കാവുന്ന പ്രത്യേകം ആകർഷണങ്ങളും ഇതിന് പുറമെയുണ്ട്. കിഡ്‌സ് സോൺ പാർക്കിെൻറ വികസനത്തിെൻറ പുതിയ ഘട്ടമാണെന്നും എല്ലാ പ്രായക്കാർക്കും മികച്ച വിനോദാനുഭവം നൽകുന്നതിനൊപ്പം, ഞങ്ങളുടെ അതിഥികളെ രസിപ്പിക്കുകയും അൽഭുതപ്പെടുത്തുകയും ചെയ്യലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ.എം.ജി വേൾഡ് ഉടമകളായ ഇല്യാസ്, മുസ്തഫ ഗലദാരി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.