ഷാർജ: നവജാത ശിശുവിനെ ഷാർജയിലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രക്ഷിതാക്കളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷാർജയിലെ അൽ നഹ്ദയിലാണ് സംഭവം. ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് ഒരുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ റോഡരികിൽ കണ്ടെത്തിയത്.
ഇദ്ദേഹം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഷാർജ പൊലീസ് കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ഏഷ്യൻ വംശജരുടേതാണ് കുഞ്ഞെന്നാണ് സംശയിക്കുന്നത്. കനത്ത ചൂടിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കുഞ്ഞ് എങ്ങനെ ഇവിടെ എത്തിയെന്നത് വ്യക്തമല്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് രക്ഷിതാക്കളെ ഉടൻ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ഷാർജ പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.