അബൂദബി പ്രവേശനത്തിന്​ നാളെ മുതൽ കോവിഡ്​ ഫലം വേണ്ട

ദുബൈ: യു.എ.ഇയിലെ മറ്റു എമിറേറ്റുകളിൽനിന്ന്​ അബൂദബിയിൽ പ്രവേശിക്കുന്നതിന്​ പി.സി.ആർ പരിശോധന ഫലം ഇനി വേണ്ട. കോവിഡ്​ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ അബൂദബി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഞായറാഴ്​ച മുതലാണ് തീരുമാനം നിലവിൽ വരിക. ഇതോടെ ദുബൈ അടക്കമുള്ള എമിറേറ്റുകളിൽനിന്ന്​ തലസ്​ഥാനത്തേക്ക്​ യാത്ര ചെയ്യുന്നത്​ എളുപ്പമാകും.

അബൂദബിയിൽ പരിശോധനയുടെ 0.2ശതമാനം പേർക്ക്​ മാത്രമാണ്​ കോവിഡ്​ പോസിറ്റീവ്​ സ്​ഥിരീകരിക്കുന്നത്​. നിലവിൽ എമി​റേറ്റിലെ പൊതുയിടങ്ങളിൽ പ്രവേശിക്കാൻ​ അൽ ഹുസ്​ൻ ആപ്പിൽ ഗ്രീൻ സിഗ്​നൽ കാണിക്കണമെന്ന നിബന്ധനയുണ്ട്​.

എല്ലാ പരിപാടികളും നിരീക്ഷിക്കുന്നത് തുടരുമെന്നും പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Tags:    
News Summary - No covid result for admission to Abu Dhabi from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.